കോട്ടയത്ത് മാധ്യമപ്രവർത്തകർക്ക് നേരെ കയ്യേറ്റം ; സി​ഐ​ടി​യു​ പ്രവർത്തകർ അറസ്റ്റിൽ 

കോ​ട്ട​യം:  ബേ​ക്ക​ർ ജം​ഗ്ഷ​നി​ൽ മു​ത്തൂ​റ്റ് സ​മ​രം റി​പ്പോ​ർ​ട്ട് ചെ​യ്യാ​നെ​ത്തി​യ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ  കയ്യേറ്റം ചെയ്ത  സം​ഭ​വ​ത്തി​ൽ ര​ണ്ടു സി​ഐ​ടി​യു പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ്   അറസ്റ്റ്  . രാ​ജു, ബോ​സ് എ​ന്നി​വ​രാ​ണ്  പിടിയിലായത് . ഇ​വ​രെ പി​ന്നീ​ട് സ്റ്റേ​ഷ​ൻ  ജാമ്യം നൽകി വിട്ടയച്ചു.

വ്യാ​ഴാ​ഴ്ച രാ​വി​ലെ ബേ​ക്ക​ർ ജം​ഗ്ഷ​നി​ലെ മു​ത്തൂ​റ്റ് ശാ​ഖ​യ്ക്ക് മു​ന്നി​ലാ​യി​രു​ന്നു സി​ഐ​ടി​യു​ക്കാ​ർ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ ആ​ക്ര​മി​ച്ച​ത്. മു​ത്തൂ​റ്റി​ലെ തൊ​ഴി​ൽ സ​മ​രം റി​പ്പോ​ർ​ട്ട് ചെ​യ്യാ​നെ​ത്തി​യ ചാ​ന​ൽ സം​ഘ​ത്തി​ന്‍റെ കാ​മ​റ അടിച്ചു ത​ക​ർ​ക്കാ​ൻ ശ്ര​മി​ക്കു​ക​യും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ കൈ​യേ​റ്റം ചെ​യ്യു​ക​യു​മാ​യി​രു​ന്നു.

സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ത്ത ജീ​വ​ന​ക്കാ​രെ സ​മ​രാ​നു​കൂ​ലി​ക​ൾ ത​ട​യു​ന്ന ദൃ​ശ്യ​ങ്ങ​ൾ ചി​ത്രീ​ക​രി​ക്കാ​ൻ  ശ്രമിക്കുന്നതിനിടെയായിരുന്നു ആക്രമണം .

Leave A Reply