കൊറോണ: കാസർകോട് ജില്ലയില്‍ 29 പേര്‍ നീരീക്ഷണ കാലയളവ് പൂര്‍ത്തീകരിച്ചു

കാസർകോട് :  കൊറോണ വൈറസുമായി ബന്ധപ്പെട്ട് ജില്ലയില്‍ നീരിക്ഷണത്തിലുള്ളവരില്‍ 110 പേരില്‍ 29 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തീയാക്കിയതായി ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു അറിയിച്ചു. ഇതോടെ ജില്ലയില്‍ നിലവില്‍ നീരീക്ഷണത്തിലുള്ളവര്‍ 81 പേരാണ്. ഇതില്‍ ഒരാള്‍ ആശുപത്രിയിലും 80 പേര്‍ വീടുകളിലും നിരീക്ഷണത്തിലാണ് .

ജില്ലയില്‍ ഇതു വരെ പുതിയ പോസിറ്റീവ് കേസുകള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല .വിവിധ സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ക്കും , ബ്ലോക്കുകള്‍ ,സ്‌ക്കൂളുകള്‍ കേന്ദ്രീകരിച്ച് കൊറോണ വൈറസ് ബാധയെപ്പറ്റി യു ളള ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി നടന്നു വരുന്നതായി ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ.വി. രാംദാസ് അറിയിച്ചു.

Leave A Reply