ഐഎസ്എല്‍: ഇന്ന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് – ഒഡിഷ എഫ് സി പോരാട്ടം

ഐഎസ്എല്‍ ആറാം സീസണില്‍ ഇന്ന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്  ഒഡിഷ എഫ് സിയെ നേരിടും. ഇന്ന് രാത്രി 7.30നാണ് മത്സരം. പ്ലേ ഓഫിലേക്കുള്ള അവസാന അവസരത്തിനായാണ് ഒഡിഷ ഇന്ന് ഇറങ്ങുക. നോര്‍ത്ത് ഈസ്റ്റിനെതിരെ തോല്‍വിയോ സമനിലയോ ആയാല്‍ ഒഡിഷ പുറത്താകും. ജയിച്ചാല്‍ മറ്റു ടീമുകളുടെ ഫലം ആശ്രയിച്ചായിരിക്കും ഒഡിഷയുടെ മുന്നേറ്റം. നിലവില്‍ പോയന്റ് പട്ടികയില്‍ ആറാം സ്ഥാനത്താണ് ഒഡീഷ.

മറുവശത്ത് നോര്‍ത്ത് ഈസ്റ്റിന് പ്ലേ ഓഫ് പ്രതീക്ഷകള്‍ അസ്തമിച്ചുകഴിഞ്ഞു. ഒടുവില്‍ കളിച്ച അഞ്ചു മത്സരങ്ങളില്‍ മൂന്നു തോല്‍വിയും രണ്ട് സമനിലയുമാണ് ടീമിനുള്ളത്. പരിശീലകന്‍ റോബര്‍ട്ട് ജാര്‍നിയെ പുറത്താക്കിയതിനെ തുടര്‍ന്ന് താത്കാലിക പരിശീലകന്‍ ഖാലിദ് ജാമില്‍ ടീമിനെ നയിക്കുന്ന ആദ്യ കളിയാണ് ഒഡീഷയ്‌ക്കെതിരെ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്റേത്.

 

Leave A Reply