കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങിയ യാത്രക്കാരെ തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ചു

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങിയ രണ്ട് യാത്രക്കാരെ തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ചു. കാസർകോട് സ്വദേശികളെയാണ് തട്ടിക്കൊണ്ടുപോയി മർദ്ദിച്ചവശരാക്കി സ്വർണം പണവും കവർന്നത്. അക്രമികള്‍ യാത്രക്കാരുടെ വസ്ത്രങ്ങൾ അഴിച്ച് ദേഹപരിശോധനയും നടത്തി.

കരിപ്പൂരിൽ ഒരു മാസത്തിനിടെ പൊലീസിന് മുന്നിലെത്തുന്ന മൂന്നാമത്തെ സമാന  സമാന സംഭവം കൂടിയാണിത്  .  തട്ടിക്കൊണ്ടുപോകൽ കള്ളക്കടത്ത് സ്വർണം കൊള്ളയടിക്കാണെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം . കാസർകോട് സ്വദേശികളില്‍ നിന്ന് തട്ടിയെടുത്ത സ്വര്‍ണം കള്ളക്കടത്ത് സ്വർണമാണോ എന്ന് സ്ഥിരീകരിക്കാന്‍  പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല . അതിനാല്‍ സംഭവത്തില്‍ കേസെടുക്കണോ വേണ്ടെയോ എന്ന ആശയക്കുഴപ്പത്തിലാണ് പൊലീസ്.

കഴിഞ്ഞ ദിവസവും സമാനമായ സംഭവം നടന്നിരുന്നു . വിദേശത്തുനിന്ന് കരിപ്പൂർ വിമാനത്താവളത്തിലിറങ്ങിയ മംഗളൂരു സ്വദേശി അബ്ദുൾ നാസർ ഷംസാദിനെയാണ് അക്രമിസംഘം തട്ടിക്കൊണ്ടുപോയി കൊള്ളയിടിച്ചത്.

ഷാർജയിൽ നിന്ന് പുലർച്ചെ കരിപ്പൂരിൽ വിമാനമിറങ്ങിയതായിരുന്നു ഇയാൾ . കോഴിക്കോട്ടേക്കുള്ള യാത്രക്കിടയിലാണ് യുവാവിനെ തട്ടിക്കൊണ്ടുപോയത്. ജീപ്പിലും ബൈക്കിലുമായി പിന്തുടര്‍ന്നെത്തിയ സംഘം തലേക്കര എന്ന സ്ഥലത്തുവച്ച് വാഹനം തടഞ്ഞ് അബ്ദുള്‍ നാസര്‍ ഷംസാദിനെ തട്ടിക്കൊണ്ടുപോവുകയും തുടർന്ന് സ്വർണം എവിടെ എന്ന് ചോദിച്ച് മർദിക്കുകയുമായിരുന്നു .

സ്വര്‍ണ്ണക്കള്ളക്കടത്തുകാരനാണെന്ന് തെറ്റിദ്ധരിച്ചായിരുന്നു തട്ടിക്കൊണ്ടുപോയതെന്നാണ് സംശയിക്കുന്നത്. സ്വര്‍ണ്ണം ഇല്ലെന്ന് മനസിലായതോട അബ്ദുള്‍ നാസര്‍ ഷംസാദിനെ കാലിക്കറ്റ് സര്‍വകലാശാലക്ക് സമീപം വഴില്‍ ഉപേക്ഷിച്ച് ശേഷം സംഘം രക്ഷപ്പെട്ടു .

Leave A Reply