ഇംഗ്ലണ്ട് VS ദക്ഷിണാഫ്രിക്ക: ടി20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന്

ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്ക ടി20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് നടക്കും. ഇന്ന് രാത്രി 9:30 കിംഗ്സ്മീഡ് ക്രിക്കറ്റ് മൈതാനത്താണ് മത്സരം നടക്കുന്നത്.മൂന്ന് മത്സരങ്ങൾ ഉള്ള ടി20 പരമ്പരയിലെ ആദ്യ മത്സരം ദക്ഷിണാഫ്രിക്ക ജയിച്ചിരുന്നു. അതിനാൽ ഇന്നത്തെ മത്സരം ജയിക്കേണ്ടത് ഇംഗ്ലണ്ടിന് അനിവാര്യമാണ്. ടെസ്റ്റ് പരമ്പര ഇംഗ്ലണ്ട് 4-1 ജയിച്ചപ്പോൾ, ഏകദിന പരമ്പര സമനിലയിൽ അവസാനിച്ചു.

ആദ്യ ടി20 മത്സരത്തിൽ ദക്ഷിണാഫ്രിക്ക ഒരു റൺസിനാണ് വിജയിച്ചത്. അവസാന ഓവറുകളിലെ മികച്ച പ്രകടനമാണ് ദക്ഷിണാഫ്രിക്കയ്ക്ക് തുണയായത്. രണ്ടാം മത്സരത്തിൽ ജയിച്ച് പരമ്പര നേടാനാകും ദക്ഷിണാഫ്രിക്ക ശ്രമിക്കുക.

Leave A Reply