ലോക ഹോക്കി ഫെഡറേഷന്റെ മികച്ച കളിക്കാരനുള്ള പുരസ്‌കാരം മന്‍പ്രീത് സിങിന്

ലോക ഹോക്കി ഫെഡറേഷന്റെ മികച്ച കളിക്കാരനുള്ള പുരസ്‌കാരത്തിന് ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്റ്റന്‍ മന്‍പ്രീത് സിങ് അർഹനായി. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍താരം ഈ ബഹുമതിസ്വന്തമാക്കുന്നത്. രണ്ട് ഒളിമ്പിക്സുള്‍പ്പെടെ 263 മത്സരങ്ങളില്‍ ഇന്ത്യക്കായി കളിച്ച മന്‍പ്രീത് കഴിഞ്ഞ ലോക ഹോക്കി സീരീസില്‍ ഇന്ത്യയെ ചാമ്പ്യന്‍മാരാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച താരമാണ്.

ലോക ഹോക്കി ഫെഡറേഷന്റെ ഭാവി വാഗ്ദാനങ്ങള്‍ക്കുള്ള പുരസ്‌കാരവും ഇന്ത്യ നേടി. വിവേക് സാഗർ പുരുഷവിഭാഗത്തില്‍ പുരസ്‌കാരം സ്വന്തമാക്കിയപ്പോൾ വനിതകളില്‍ ലാല്‍റെംസിയാമിയാണ് പുരസ്‌കാരം നേടിയത്.

 

Leave A Reply