ഗ്രാൻഡ് ഐ 10 നിയോസിന്റെ ടർബോ പെട്രോൾ പതിപ്പ് പുറത്തിറക്കി ഹ്യുണ്ടായി; വില 7.68 ലക്ഷം രൂപ

ഗ്രാൻഡ് ഐ10 നിയോസിന്റെ ടർബോ പെട്രോൾ പതിപ്പ് പുറത്തിറക്കി ഹ്യുണ്ടായി ഇന്ത്യ. അടുത്തിടെ സമാപിച്ച ഓട്ടോ എക്‌സ്‌പോയിൽ ഹ്യുണ്ടായി ഗ്രാൻഡ് ഐ10 നിയോസ് ടർബോ പെട്രോൾ മോഡൽ പ്രദർശിപ്പിച്ചിരുന്നു.7.68 ലക്ഷം രൂപയാണ് പുതിയ ഗ്രാൻഡ് ഐ10 നിയോസ് ടർബോ പെട്രോളിന്റെ പ്രാരംഭ വില. ഇത് സ്റ്റാൻഡേർഡ് മോഡലിന്റെ സ്പോർട്സ് പതിപ്പിനേക്കാൾ 1.2 ലക്ഷം രൂപ കൂടുതലാണ്.

അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സ് സ്റ്റാൻഡേർഡായി ലഭ്ക്കുന്നു. ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഈ മോഡലിന് ലഭ്യമാകില്ല.നിയോസിന്റെ സ്‌പോർട്ടിയർ പതിപ്പായി കൊണ്ടുവന്നിരിക്കുന്ന ടർബോ വകഭേദത്തിന്റെ സ്റ്റൈലിംഗ് നവീകരണങ്ങളിൽ പുതുക്കിയ ഫ്രണ്ട്, റിയർ ബമ്പറുകൾ, ബ്ലാക്ക് ഔട്ട് റേഡിയേറ്റർ ഗ്രിൽ, ഫ്രണ്ട് ഗ്രില്ലിലും ബൂട്ടിലും ‘ടർബോ’ ബാഡ്ജിംഗ് എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു.

റിയർ എസി വെന്റുകൾ, സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റിയുള്ള 20.25 സെന്റിമീറ്റർ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, ഓൾ-ഡിജിറ്റൽ സ്പീഡോമീറ്റർ, എംഐഡിയുള്ള ക്ലസ്റ്റർ, ഇംപാക്റ്റ് സെൻസിംഗ് ഓട്ടോ ഡോർ അൺലോക്ക്, പ്രൊജക്ടർ ഫോഗ് ലാമ്പുകൾ, ഡ്രൈവർ റിയർ വ്യൂ മോണിറ്റർ, എമർജൻസി സ്റ്റോപ്പ് സിഗ്നൽ, വയർലെസ് ഫോൺ ചാർജർ, റിയർ പവർ ഔട്ട്ലെറ്റ്, ഇക്കോ കോട്ടിംഗ്, ഷാർക്ക് ഫിൻ ആന്റിന എന്നിവയെല്ലാം സ്റ്റാൻഡേർഡ് നിയോസിലുണ്ട്.

Leave A Reply