ഇഗ്നിസ് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ അവതരിപ്പിച്ച് മാരുതി സുസുക്കി

ഇഗ്നിസിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ വിപണിയില്‍ അവതരിപ്പിച്ച് മാരുതി സുസുക്കി. 4.83 ലക്ഷം രൂപ മുതല്‍ 7.13 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറും വില. ബിഎസ് VI എഞ്ചിന്‍ നല്‍കിയതിനൊപ്പം തന്നെ വാഹനത്തിന്റെ ഡിസൈനിലും ചെറിയ ചില പരിഷ്‌കാരങ്ങള്‍ കമ്പനി വരുത്തിയിട്ടുണ്ട്.

പുതിയ ഡിസൈനിലുള്ള ബമ്പറുകള്‍, ജിംനിയുടേതിന് സമാനമായ ഗ്രില്‍ എന്നിവയാണ് വാഹനത്തിന്റെ മുന്‍വശത്തെ പ്രധാന മാറ്റങ്ങള്‍.ഗ്രില്ലിന്റെ മാറ്റത്തിനൊപ്പം മുന്നിലേയും പിന്നിലേയും ബമ്പറുകളില്‍ സ്‌കിഡ് പ്ലേറ്റുകള്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.

വീല്‍ ആര്‍ച്ച്, ബ്ലാക്ക് ഫിനീഷ് സൈഡ് മിറര്‍, ബ്ലാക്ക് B-പില്ലറുകള്‍, റൂഫ് റെയില്‍ എന്നിവ പുതിയ മോഡലിന്റെ മാറ്റങ്ങളാണ്. ലൂസെന്റ് ഓറഞ്ച്, ബ്ലൂ എന്നിങ്ങനെ പുതിയ കളര്‍ ഓപ്ഷനുകള്‍ക്ക് ഒപ്പം മൂന്ന് പുതിയ ഡ്യുവല്‍ ടോണ്‍ കളര്‍ കോമ്പിനേഷനുകളും ഇഗ്നിസിന്റെ സവിശേഷതകളാണ്.

Leave A Reply