അബുദാബിയിൽ “മദർ ‍ഓഫ് ദ് നേഷൻ’ ഫെസ്റ്റിവൽ മാർച്ച് 26 മുതൽ

അബുദാബി; മദർ ‍ഓഫ് ദ് നേഷൻ ഫെസ്റ്റിവൽ മാർച്ച് 26 മുതൽ ഏപ്രിൽ 4 വരെ അബുദാബി കോർണിഷിൽ അരങ്ങേറും. സംഗീതവും നൃത്തവും ഫാഷനും രുചിവൈവിധ്യവും സാങ്കേതികതയും കോർത്തിണക്കിയാണ് പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്. 6 വിഭാഗമാക്കി തിരിച്ചാണ് 10 ദിവസം നീളുന്ന ഉത്സവം നടക്കുകയെന്ന് സാംസ്കാരിക, ടൂറിസം വിഭാഗം അറിയിച്ചു.

യുഎഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്‍റെ പത്നിയും ജനറൽ വിമൻസ് യൂണിയൻ പ്രസിഡന്‍റും സുപ്രീം കൗൺസിൽ ഫോർ മദർഹുഡ് ആൻഡ് ചൈൽഡ് ഹുഡിന്റെയും സുപ്രീം ഫാമിലി ഡവലപ്മെന്‍റ് ഫൗണ്ടേഷന്റെയും ചെയർവുമണും രാഷ്ട്രമാതാവുമായ ഷെയ്ഖാ ഫാത്തിമ ബിൻത് മുബാറക്കിനോടുള്ള ആദരസൂചകമായാണ് ഉത്സവം സംഘടിപ്പിക്കുന്നത്.ഞായർ മുതൽ ബുധൻ വരെയുള്ള ദിവസങ്ങളിൽ വൈകിട്ട് 4 മുതൽ അർധരാത്രി 12 വരെയും വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ ഉച്ചയ്ക്ക് 2 മുതൽ അർധരാത്രി 12 വരെയുമാണ് പ്രവേശനം.

Leave A Reply