വ്യാജ മരുന്നുകൾ കണ്ടെത്താൻ യുഎഇയിൽ പുതിയ മൊബൈൽ ആപ്ലിക്കേഷൻ വരുന്നു

അബുദാബി; വ്യാജ മരുന്നുകൾ കണ്ടെത്താൻ യുഎഇയിൽ പുതിയ മൊബൈൽ ആപ്ലിക്കേഷൻ വരുന്നു. വ്യാജവും നിലവാരം കുറഞ്ഞതുമായ മരുന്നുകൾ ഉപയോഗിക്കുന്നതുമൂലം വർഷംതോറും ലോകത്ത് നൂറുകണക്കിന് ആളുകളെയാണ് മരണത്തിലേക്കു തള്ളിവിടുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് യുഎഇ മൊബൈൽ ആപ്ലിക്കേഷനു രൂപം നൽകിയത്.

മരുന്നുപായ്ക്കറ്റിലെ ബാർകോഡ് മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച് സ്കാൻ ചെയ്യുമ്പോൾ വ്യാജമാണോ എന്നത് അറിയാനാകുമെന്ന് ആരോഗ്യ, രോഗപ്രതിരോധ മന്ത്രി അബ്ദുറഹ്മാൻ അൽ ഒവൈസ് ഫെഡറൽ നാഷണൽ കൗൺസിലിൽ (എഫ്എൻസി) വിശദീകരിച്ചു.

രാജ്യത്തിനകത്തു നിർമിക്കുന്ന മരുന്നുകളുടെ നിലവാരം പരിശോധിക്കാനും സംവിധാനമുണ്ട്. പുതുതായെത്തുന്ന മരുന്നുകൾ ആരോഗ്യമന്ത്രാലയം പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷമേ വിപണിയിലെത്തിക്കാൻ അനുമതി നൽകുകയുള്ളുവെന്നും അധികൃതർ വ്യക്തമാക്കി.

Leave A Reply