മസ്‌കത്ത് ശിവക്ഷേത്രത്തില്‍ ശിവരാത്രി ആഘോഷങ്ങള്‍ ഒഴിവാക്കി

മസ്‌കത്ത്;  സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്റെനിര്യാണത്തെ തുടര്‍ന്ന് ശിവരാത്രി ആഘോഷങ്ങള്‍ ഒഴിവാക്കി മസ്‌കത്ത് ശിവക്ഷേത്രം. ശിവരാത്രി ആഘോഷങ്ങള്‍ ഈ മാസം 21, 22 തീയതികള്‍ നടക്കുമെന്നാണ് നേരത്ത ഹിന്ദു ടെംപിള്‍ മാനേജ്‌മെന്റ് അറിയിച്ചിരുന്നത്. എന്നാല്‍, രാജ്യത്ത് ഔദ്യോഗിക ദുഃഖാചരണം തുടരുന്നതിനാല്‍ അന്നേ ദിവസങ്ങളില്‍ ക്ഷേത്രം അടിച്ചിടും.

സര്‍ക്കാറിന്റെ നിര്‍ദേശവും രാജ്യത്തിന്റെ പാരമ്പര്യവും കണക്കിലെടുത്ത് ഇത്തവണ മഹാശിവരാത്രി ആഘോഷം ഉണ്ടാകില്ലെന്നാണ് ഹിന്ദു ടെമ്പിള്‍ മാനേജ്‍മെന്റ് അറിയിച്ചിരിക്കുന്നത്. അധികൃതരുടെ നിര്‍ദേശമനുസരിച്ച് ഫെബ്രുവരി 21, 22 തീയ്യതികളില്‍ ക്ഷേത്രം അടച്ചിടും. ഈ ദിവസങ്ങളില്‍ ക്ഷേത്ര സന്ദര്‍ശനം ഒഴിവാക്കണം. ഫെബ്രുവരി 23ന് ക്ഷേത്രം വീണ്ടും തുറക്കുമെന്നും അറിയിപ്പിൽ പറയുന്നു .

Leave A Reply