ട്രെയിനുകളിലെ കവർച്ച: അന്വേഷണം ചെന്നൈയിൽ

കോ​​​ഴി​​​ക്കോ​​​ട്: ട്രെ​​​യി​​​നി​​ൽ ല​​​ക്ഷ​​​ങ്ങ​​​ളു​​​ടെ സ്വ​​​ര്‍​ണാ​​​ഭ​​​ര​​​ണ മോ​​​ഷ​​​ണ​​​ങ്ങ​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം ചെ​​​ന്നൈ​​​യി​​​ൽ. രണ്ടു ട്രെയിനുകളിലെ എ.സി കോച്ചിൽ നിന്നായി 18 ലക്ഷത്തോളം രൂപയുടെ സ്വർണ – വജ്രാഭരണങ്ങൾ കവർന്നത്.  ട്രെ​​​യി​​​ന്‍ പു​​​റ​​​പ്പെ​​​ട്ട സ്ഥ​​​ല​​​ത്തു​​ നി​​​ന്നു മോ​​​ഷ​​​ണം ന​​​ട​​​ന്ന ട്രെ​​​യി​​​നു​​​ക​​​ളി​​​ൽ ക​​​മ്പാ​​​ര്‍​ട്ട്‌​​​മെ​​​ന്‍റി​​​ലെ അ​​​തേ സീ​​​റ്റി​​​ൽ യാ​​​ത്ര​​​ ചെ​​​യ്ത് അ​​​ന്വേ​​​ഷി​​​ക്കു​​​ന്ന​​​തി​​​നാ​​​യാ​​​ണ് ഒ​​​രു സം​​​ഘം ചെ​​​ന്നൈ​​​യി​​ൽ എ​​​ത്തി​​​യ​​​ത്. കൂ​​​ടാ​​​തെ ചെ​​​ന്നൈ കേ​​​ന്ദ്രീ​​​ക​​​രി​​​ച്ച് ട്രെ​​​യി​​​നു​​​ക​​​ളി​​​ല്‍ ക​​​വ​​​ര്‍​ച്ച ന​​​ട​​​ത്തു​​​ന്ന​​​വ​​​രെ​​​യും നേ​​​ര​​​ത്തേ പ്ര​​​തി​​​ക​​​ളാ​​​യു​​​ള്ള​​​വ​​​രു​​​ടെ​​യും വി​​​വ​​​ര​​​ങ്ങ​​​ളും ശേ​​​ഖ​​​രി​​​ച്ചു ​​​വ​​​രി​​​ക​​​യാ​​​ണ്. ശാസ്ത്രീയമായി തെളിവുകൾ ശേഖരിക്കുന്ന പൊലീസ് സംഘം രണ്ടു ദിവസം ചെന്നൈയിൽ തങ്ങും. സി​​​സി​​​ടി​​​വി പ​​​രി​​​ശോ​​​ധ​​​ന പു​​​രോ​​​ഗ​​​മി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്നും ഡി​​​വൈ​​​എ​​​സ്പി അ​​​റി​​​യി​​​ച്ചു.

ര​​​ണ്ടു സം​​​ഭ​​​വ​​​ങ്ങ​​​ള്‍​ക്കു പി​​​ന്നി​​​ലും ഒ​​​രേ സം​​​ഘ​​​മ​​​ല്ലെ​​​ന്നു ഡി​​​വൈ​​​എ​​​സ്പി പ​​​റ​​​ഞ്ഞു. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു​​നി​​​ന്നു മം​​​ഗ​​​ലാ​​​പു​​​ര​​​ത്തേ​​​ക്കു​​​ള്ള മ​​​ല​​​ബാ​​​ർ എ​​​ക്‌​​​സ്പ്ര​​​സി​​​ലും ചെ​​​ന്നൈ-​​​മം​​​ഗ​​​ലാ​​​പു​​​രം സൂ​​​പ്പ​​ർ ഫാ​​​സ്റ്റി​​​ലു​​​മാ​​​ണ് ശ​​​നി​​​യാ​​​ഴ്ച പു​​​ല​​​ര്‍​ച്ചെ മോ​​​ഷ​​​ണം​​ന​​​ട​​​ന്ന​​​ത്. ചെ​​​ന്നൈ-​​​മം​​​ഗ​​​ലാ​​​പു​​​രം എ​​​ക്സ്പ്ര​​​സി​​​ലെ യാ​​​ത്ര​​​ക്കാ​​​രി​​​യി​​​ല്‍നി​​​ന്ന് 15 ല​​​ക്ഷം രൂ​​​പ​​​യു​​​ടെ ആ​​​ഭ​​​ര​​​ണ​​​ങ്ങ​​​ളും 22,000 രൂ​​​പ​​​യു​​​മാ​​​ണ് മോ​​​ഷ​​​ണം പോ​​​യ​​​ത്. മ​​​ല​​​ബാ​​​ര്‍ എ​​​ക്‌​​​സ്പ്ര​​​സി​​​ലെ യാ​​​ത്ര​​​ക്കാ​​​രു​​​ടെ ഒ​​​ന്‍​പ​​​ത​​​ര പ​​​വ​​​ന്‍ സ്വ​​​ര്‍​ണാ​​​ഭ​​​ര​​​ണ​​​വും രേ​​​ഖ​​​ക​​​ളു​​​മാ​​​ണ് ന​​​ഷ്ട​​​മാ​​​യ​​​ത്.

ര​​​ണ്ടു ദി​​​വ​​​സ​​​ത്തെ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​നാ​​​യാ​​​ണ് പ്ര​​​ത്യേ​​​ക സം​​​ഘ​​​ത്തെ ചെ​​​ന്നൈ​​​യി​​​ലേ​​​ക്ക് അ​​​യ​​​ച്ച​​​തെ​​​ന്നും ര​​​ണ്ടു​​​ദി​​​വ​​​സ​​​ത്തി​​​നു​​​ള്ളി​​​ൽ ഇ​​​വ​​​ർ അ​​​ന്വേ​​​ഷ​​​ണം പൂ​​​ര്‍​ത്തി​​​യാ​​​ക്കി തി​​​രി​​​ച്ചെ​​​ത്തു​​​മെ​​​ന്നും പാ​​​ല​​​ക്കാ​​​ട് റെ​​​യി​​​ല്‍​വേ പോ​​​ലീ​​​സ് ഡി​​​വൈ​​​എ​​​സ്പി എ. ​​​ഷ​​​റ​​​ഫു​​​ദ്ദീ​​​ൻ പ​​​റ​​​ഞ്ഞു. സ്വ​​​ര്‍​ണാ​​​ഭ​​​ര​​​ണ​​​ങ്ങ​​​ൾ വാ​​​ങ്ങി​​​യ ചെ​​​ന്നൈ സ്വ​​​ദേ​​​ശി​​​ക​​​ൾ അ​​​വ​​​രു​​​ടെ ബ​​​ന്ധു​​​ക്ക​​​ള്‍​ക്കും മ​​​റ്റും ആ​​​ഭ​​​ര​​​ണ​​​ങ്ങ​​​ളു​​​ടെ ഫോ​​​ട്ടോ വാ​​​ട്‌​​​സ്ആ​​​പ് ചെ​​​യ്തി​​​രു​​​ന്നു. ഈ ​​​ഫോ​​​ട്ടോ​​​യി​​​ൽ ന​​​ഷ്ട​​​പ്പെ​​​ട്ട മു​​​ഴു​​​വ​​​ന്‍ ആ​​​ഭ​​​ര​​​ണ​​​ങ്ങ​​​ളു​​​ടെ​​​യും വ്യ​​​ക്ത​​​മാ​​​യ ചി​​​ത്ര​​​ങ്ങ​​​ളാ​​​ണു​​​ള്ള​​​ത്. ഈ ​​​ചി​​​ത്ര​​​ങ്ങ​​​ള്‍ കേ​​​ര​​​ള​​​ത്തി​​​ലെ​​യും സ​​​മീ​​​പ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ​​​യും ഗോ​​​ൾ​​​ഡ് മ​​​ർ​​​ച്ച​​​ന്‍റ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍വ​​​ഴി എ​​​ല്ലാ സ്വ​​​ര്‍​ണ​​​ക്ക​​​ട​​​ക്കാ​​​ര്‍​ക്കും ല​​​ഭി​​​ക്കാ​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ പോ​​​ലീ​​​സ് സ്വീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്. ഈ ​​​മാ​​​തൃ​​​ക​​​യി​​​ലു​​​ള്ള സ്വ​​​ര്‍​ണാ​​​ഭ​​​ര​​​ണ​​​ങ്ങ​​​ൾ വി​​​റ്റ​​​ഴി​​​ക്കാ​​​ൻ ജ്വ​​​ല്ല​​​റി​​​ക​​​ളി​​​ൽ എ​​​ത്തു​​​ക​​​യാ​​​ണെ​​​ങ്കി​​​ൽ അ​​​ക്കാ​​​ര്യം പോ​​​ലീ​​​സി​​​നെ അ​​​റി​​​യി​​​ക്ക​​​ണ​​​മെ​​​ന്ന നി​​​ര്‍​ദേ​​​ശ​​​വും ന​​​ല്‍​ക​​​യി​​​ട്ടു​​​ണ്ടെ​​​ന്ന് ഡി​​​വൈ​​​എ​​​സ്പി അ​​​റി​​​യി​​​ച്ചു.

സ്വ​​​ര്‍​ണാ​​​ഭ​​​ര​​​ണ​​​ങ്ങ​​​ളു​​​മാ​​​യി പു​​​റ​​​പ്പെ​​​ട്ട ചെ​​​ന്നൈ സ്വ​​​ദേ​​​ശി​​​ക​​​ൾ രാ​​ത്രി 10.30 ന് ​​​ഉ​​​റ​​​ങ്ങാ​​​ൻ കി​​​ട​​​ന്ന​​​താ​​​യാ​​​ണ് മൊ​​​ഴി ന​​​ല്‍​കി​​​യ​​​ത്. പി​​​ന്നീ​​​ട് പു​​​ല​​​ര്‍​ച്ചെ തി​​​രൂ​​​രി​​ൽ എ​​​ത്തി​​​യ​​​പ്പോ​​​ഴാ​​​ണ് ഉ​​​ണ​​​ര്‍​ന്ന​​​ത്. അ​​​പ്പോ​​​ഴേ​​യ്​​​ക്കും സ്വ​​​ര്‍​ണം ന​​​ഷ്ട​​​പ്പെ​​​ട്ടി​​​രു​​​ന്നു. അ​​​തേ​​​സ​​​മ​​​യം ഇ​​​വ​​​ര്‍​ക്കൊ​​​പ്പ​​​മു​​​ണ്ടാ​​​യി​​​രു​​​ന്ന ഒ​​​രാ​​​ള്‍​ക്ക് 12ന് ​​​ഫോ​​​ണ്‍കോ​​​ൾ വ​​​ന്നി​​​രു​​​ന്ന​​​താ​​​യി അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം വ്യ​​​ക്ത​​​മാ​​​ക്കി. പി​​​റ​​​ന്നാ​​​ൾ ആ​​​ശം​​​സ​​​ക​​​ൾ അ​​​റി​​​യി​​​ക്കു​​​ന്ന​​​തി​​​നാ​​​യു​​​ള്ള വി​​ളി​​യാ​​​യി​​​രു​​​ന്നു അ​​​തെ​​​ന്നാ​​​ണ് അ​​​വ​​​രു​​​ടെ മൊ​​​ഴി. മു​​​ക​​​ൾ ബ​​​ർ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു ഇ​​​വ​​​ർ. താ​​​ഴെ കി​​​ട​​​ന്നി​​​രു​​​ന്ന സ്ത്രീ​​​യാ​​​യി​​​രു​​​ന്നു സ്വ​​​ര്‍​ണ​​​മ​​​ട​​​ങ്ങി​​​യ ബാ​​​ഗ് സൂ​​​ക്ഷി​​​ച്ചി​​​രു​​​ന്ന​​​ത്. ഫോ​​​ണ്‍ വ​​​ന്ന സ​​​മ​​​യ​​ത്ത് ബാ​​​ഗ് ന​​​ഷ്ട​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ടോ​​​യെ​​​ന്ന് വ്യ​​​ക്ത​​​മ​​​ല്ലെ​​​ന്നും ഇ​​​വ​​​ർ അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘ​​​ത്തി​​​ന് മൊ​​​ഴി ന​​​ല്‍​കി.

ഈ​​​റോ​​​ഡ് വ​​​രെ മാ​​​ത്ര​​​മാ​​​ണ് റെ​​​യി​​​ല്‍​വേ സ്‌​​​റ്റേ​​​ഷ​​​നി​​​ല്‍ സി​​​സി​​​ടി​​​വി പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന​​​ത്. പി​​​ന്നീ​​​ട് കോ​​​ഴി​​​ക്കോ​​​ട് മാ​​​ത്ര​​​മാ​​​ണു​​​ള്ള​​​ത്. കോ​​​യ​​​മ്പ​​​ത്തൂ​​​ർ റെ​​​യി​​​ല്‍​വേ​​​സ്‌​​​റ്റേ​​​ഷ​​​നി​​​ൽ സി​​​സി ടി​​​വി​​​യു​​​ണ്ടെ​​​ങ്കി​​​ലും ഈ ​​​വ​​​ഴി​​​യ​​​ല്ല ട്രെ​​​യി​​ൻ പോ​​യ​​​ത്. അ​​​തി​​​നാ​​​ല്‍ സ​​​മീ​​​പ​​​ത്തെ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലും മ​​​റ്റു​​​മു​​​ള്ള സി​​​സി​​​ടി​​​വി ദൃ​​​ശ്യം പ​​​രി​​​ശോ​​​ധി​​​ക്കു​​​ന്ന​​​ത് സ​​​ങ്കീ​​​ര്‍​ണ​​​മാ​​​ണ്. ഇ​​​ത് പ​​​രി​​​ശോ​​​ധി​​​ക്കു​​​ന്ന​​​തി​​​നും ശേ​​​ഖ​​​രി​​​ക്കു​​​ന്ന​​​തി​​​നും മാ​​​ത്ര​​​മാ​​​യി ഒ​​​രു സം​​​ഘം ശ്ര​​മി​​ച്ചു ​​​വ​​​രി​​​ക​​​യാ​​​ണ്. ടി​​​ക്ക​​​റ്റ് ബു​​​ക്ക്ചെ​​​യ്ത​​​വ​​​രു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ളും ഫോ​​​ൺ ന​​​മ്പ​​​റും ഇ​​​തി​​​ന​​​കം ശേ​​​ഖ​​​രി​​​ച്ചി​​​ട്ടു​​​ണ്ട്. എ​​​ന്നാ​​​ൽ, യാ​​​ത്ര​​ ചെ​​​യ്ത​​​വ​​ർ ആ​​​രെ​​​ല്ലാ​​​മാ​​​ണെ​​​ന്ന​​​ത് സം​​​ബ​​​ന്ധി​​​ച്ചു​​​ള്ള വി​​​വ​​​ര​​​ങ്ങ​​​ൾ ചെ​​​ന്നൈ​​​യി​​​ല്‍ നി​​​ന്നു ല​​​ഭി​​​ക്കേ​​​ണ്ട​​​താ​​​യു​​​ണ്ട്. ഇ​​​തി​​​ന് ര​​​ണ്ടാ​​​ഴ്ച​​​യെ​​​ങ്കി​​​ലും ആ​​​വ​​​ശ്യ​​​മാ​​​ണെ​​​ന്നാ​​​ണ് റെ​​​യി​​​ല്‍​വേ അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘ​​​ത്തെ അ​​​റി​​​യി​​​ച്ച​​​ത്. എ​​​ന്നാ​​​ല്‍, പ​​​ര​​​മാ​​​വ​​​ധി വേ​​​ഗ​​​ത്തി​​​ൽ വി​​​വ​​​ര​​​ങ്ങ​​ൾ ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ള്‍ സ്വീ​​​ക​​​രി​​​ച്ചു ​​​വ​​​രി​​​ക​​​യാ​​​ണെ​​​ന്ന് ഡി​​​വൈ​​​എ​​​സ്പി അ​​​റി​​​യി​​​ച്ചു. ര​​​ണ്ടു​​​ട്രെ​​​യി​​​നു​​​ക​​​ളി​​​ലും ഒ​​​രേ​​സ​​​മ​​​യം മോ​​​ഷ​​​ണം ന​​​ട​​​ന്ന​​​ത് യാ​​​ദൃ​​​ച്ഛി​​​ക​​​മാ​​​യാ​​​ണ് അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം കാ​​​ണു​​​ന്ന​​​ത്.

 

Leave A Reply