ഇറാഖിൽ അമേരിക്കൻ സൈനിക ക്യാമ്പിനു നേരെ റോക്കറ്റ്​ ആക്രമണം

കിർക്കുക്ക്​: ഇറാഖിലെ കിർകുക്കിൽ അമേരിക്കൻ സേനാ സാന്നിധ്യമുള്ള ഇറാഖി സൈനിക ക്യാമ്പിനു നേരെ റോക്കറ്റ്​ ആക്രമണം. വ്യാഴാഴ്​ച രാത്രിയോടെയാണ് ആക്രമണമുണ്ടായത്. നാശനഷ്​ടങ്ങൾ സംബന്ധിച്ച്​ വിവരങ്ങൾ അറിവായിട്ടില്ല.

കഴിഞ്ഞ ഡിസംബറിൽ ഇവിടെയുണ്ടായ റോക്കറ്റ്​ ആക്രമണത്തിൽ ഒരു അമേരിക്കൻ കരാറുകാരൻ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിനുപിന്നിൽ ഹിസ്​ബുല്ലയാണെന്നായിരുന്നു അമേരിക്കയുടെ ആരോപണം. അമേരിക്ക നടത്തിയ പ്രത്യാക്രമണത്തിൽ 25 ഹിസ്​ബുല്ല അംഗങ്ങളും മരിച്ചു.

Leave A Reply