‘സോണിക് ദി ഹെഡ്ജ് ഹോഗ്’: പുതിയ പോസ്റ്റർ റിലീസ് ചെയ്തു

സെഗയുടെ ഇതേ പേരിലുള്ള വീഡിയോ ഗെയിം ഫ്രാഞ്ചൈസിയെ അടിസ്ഥാനമാക്കി 2020 ൽ വരാനിരിക്കുന്ന ഒരു കോമഡി ചിത്രമാണ് സോണിക് ഹെഡ്ജ് ഹോഗ്. പാട്രിക് കേസി, ജോഷ് മില്ലർ, ഓറെൻ ഉസിയേൽ എന്നിവരുടെ തിരക്കഥയിൽ നിന്ന് ജെഫ് ഫ്ലവർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ടൈറ്റിൽ കഥാപാത്രത്തിന്റെ ശബ്ദമായി ബെൻ ഷ്വാർട്‌സും, സോണിക്കിന്റെ ശത്രുവായ ഡോക്ടർ റോബോട്ട്‌നിക്കായി ജിം കാരിയും, ജെയിംസ് മാർസ്ഡനും, ടിക്ക സംറ്ററും ആണ് ചിത്രത്തിൽ അഭിനയിക്കുന്നത്.

2019 നവംബർ 8 ന് സോണിക് ഹെഡ്ജ് ഹോഗ് അമേരിക്കയിൽ റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നു. ഏപ്രിൽ 30 ന് പുറത്തിറങ്ങിയ ആദ്യ ട്രെയിലറിനെ പ്രതികൂലമായി പ്രതികരിച്ചതിന് ശേഷം പാരാമൗണ്ട് 2020 ഫെബ്രുവരി 14 ലേക്ക് ചിത്രം മാറ്റുകയായിരുന്നു. നീൽ എച്ച്. മോറിറ്റ്സ്,തകേഷി ഇറ്റോ, മി ഒനിഷി,ടോറു നകഹാര എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

Leave A Reply