കൊറോണ: കാസർകോട് ജില്ലയിൽ 24 പേരെ നിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കി

കാസർകോട് :  കൊറോണ വൈറസ് ബാധ പ്രതിരോധത്തിന്റെ ഭാഗമായി ചൈനയിൽ നിന്നും മറ്റുകൊറോണ ബാധിത രാജ്യങ്ങളിൽ നിന്നുമായി ജില്ലയിലെത്തിയ ആകെ 84 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളതെന്ന് ജില്ലാ കളക്ടർ ഡോ.ഡി.സജിത് ബാബു പറഞ്ഞു. ഇതിൽ ആശുപത്രിയിൽ ഒരാളും വീടുകളിൽ 83 പേരുമാണ് നിരീക്ഷണത്തിലുള്ളത് .വീടുകളിൽ നിരീക്ഷണ കാലാവധി 28 ദിവസം പൂർത്തിയാക്കിയ 24 പേരെ നിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കി.

കൊറോണ വൈറസുമായി ബന്ധപ്പെട്ട് ആയുർവേദ മെഡിക്കൽ ഓഫീസർ മാർക്ക് ജില്ലാ മെഡിക്കൽ ഓഫീസ് ആരോഗ്യം ഡെപ്യുട്ടി ഡി.എം.ഒ ഡോ എ ടി മനോജ് ക്ലാസ് നടത്തി.

മഞ്ചേശ്വരം സിറാജ് ഉൽ ഹുദിൻ സ്ക്കൂളിലും ഗവ. സ്ക്കൂൾ ഉദയവാറിലും ബോധവത്ക്കരണ ക്ലാസ് നടത്തി ലഘുലേഖയും വിതരണം ചെയ്തു. ആശുപത്രിയിൽ നീരിക്ഷണത്തിൽ കഴിയുന്ന വ രുടെ നില തികച്ചും തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യം നിലനിൽക്കുന്നില്ലെന്നും ജില്ലാ ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ ഡോ. എ.വി രാംദാസ് അറിയിച്ചു.

Leave A Reply