പൊതുയിടങ്ങളിലെ പുകവലി ; കേസുകൾ കുറയുന്നതായി റിപ്പോർട്ട്

മ​ല​പ്പു​റം:  സം​സ്ഥാ​ന​ത്ത്​ പൊതുയിടങ്ങളിൽ പുകവലിക്കുന്നതിനെതിരെയുള്ള കേ​സു​ക​ൾ കുറയുന്നതായി റിപ്പോർട്ട് . ക​ഴി​ഞ്ഞ​വ​ർ​ഷം 1.73 കോ​ടി രൂ​പയാണ് ​ഇ​ത്ത​രം കേസുകളിൽ പൊലീസിന് പിഴയിനത്തിൽ നിന്നും ലഭിച്ചത് . ക​ഴി​ഞ്ഞ അ​ഞ്ച്​ വ​ർ​ഷ​ത്തി​നി​ടെ ഏ​റ്റ​വും കു​റ​ഞ്ഞ​​ കേ​സു​ക​ളാ​ണ്​ ക​ഴി​ഞ്ഞ​വ​ർ​ഷം ര​ജി​സ്​​റ്റ​ർ​ ചെയ്തതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു .

2019ൽ 87,646 ​പേ​രി​ൽ നിന്നുമായി 1,73,84,650 രൂ​പ ലഭിച്ചു . 2018ൽ ഇത് 2.12 ​കോ​ടി, 2017ൽ 3.38 ​കോ​ടി എ​ന്നിങ്ങനെയായിരുന്നു പിഴത്തുക ​ . മുൻവർഷങ്ങളെ അപേഷിച്ച് ഇ​ത്ത​വ​ണ കേസുകളുടെ എണ്ണത്തിൽ കുറവുള്ളതായിട്ടാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് . 2018​ൽ 1,100,28 ​പേ​രി​ൽ നി​ന്നാ​യാ​ണ്​ പി​ഴ ഈ​ടാ​ക്കി​യ​ത്. ​ പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ പുകവലിച്ചാൽ 200 രൂപയാണ് പിഴ .

Leave A Reply