രാജ്യ സ്നേഹം ഇങ്ങനെയും; വികലാംഗനായ യുവാവിന്‍റെ വീഡിയോ പങ്കുവച്ച് ആനന്ദ് മഹീന്ദ്ര

ട്വിറ്ററില്‍ സജീവ സാന്നിധ്യമാണ് വ്യവസായി ആനന്ദ് മഹീന്ദ്ര. അദ്ദേഹം ഇപ്പോൾ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോയാണ് ഏവരുടേയും കണ്ണിനെ ഈറനാക്കുന്നത്.

അംഗപരിമിതനായ യുവാവിന്റെ സാഹസിക പ്രകടനത്തിന്‍റെ വീഡിയോയാണ് അദ്ദേഹം പോസ്റ്റ് ചെയ്തിരിക്കുന്നത്. പതാകക്ക് സമാനമായ വസ്ത്രം ധരിച്ച യുവാവ് കുത്തി നിര്‍ത്തിയ വടിയില്‍ കയറി മുകളില്‍ പതാക പോലെ നില്‍ക്കുന്നതാണ് വീഡിയോയിൽ.

റിപ്പബ്ലിക് ദിനത്തിൽ പകര്‍ത്തിയ വീഡിയോ ആനന്ദ് മഹീന്ദ്ര ഇന്നാണ് ട്വിറ്ററിലൂടെ പങ്കുവച്ചത്. മുപ്പതിനായിരത്തിലേറെ പേരാണ് ഇതുവരെ വീഡിയോ കണ്ടത്. നിരവധി പേരാണ് ആ സാഹസികനെ അഭിനന്ദിച്ച് രംഗത്തെത്തിയത്.

Leave A Reply