ശ്രീലങ്ക സിംബാബ്‌വെ രണ്ടാം ടെസ്റ്റ്: സിംബാബ്‌വെ ബാറ്റിങ്ങ് തിരഞ്ഞെടുത്തു

ശ്രീലങ്ക സിംബാബ്‌വെ രണ്ടാം ടെസ്റ്റിന് ഇന്ന് തുടക്കമായി. ശ്രീലങ്കയുടെ സിംബാബ്‌വെ പര്യടനത്തിലെ രണ്ടാം മത്സരമാണിത്. റ്റൂസ് നേടിയ സിംബാബ്‌വെ ബാറ്റിങ്ങ് തിരഞ്ഞെടുത്തു. ഒടുവിൽ വിവരം കിട്ടുമ്പോൾ സിംബാബ്‌വെ നാല് ഓവറിൽ വിക്കറ്റ് പോകാതെ ഒരു റൺ നേടിയിട്ടുണ്ട്.

രണ്ട് ടെസ്റ്റുകൾ ഉള്ള പരമ്പരയിൽ ആദ്യ മൽസരം ശ്രീലങ്ക ജയിച്ചിരുന്നു. പത്ത് വിക്കറ്റിനായിരുന്നു ശ്രീലങ്കയുടെ ജയം. രണ്ടാം മത്സരവും ജയിച്ച് പരമ്പര സ്വന്തമാക്കാൻ ആണ് ശ്രീലങ്ക ശ്രമിക്കുക.  ആദ്യ മൽസരത്തിൽ ഏയ്ഞ്ചലോ മാത്യൂസ് ഇരട്ട ശതകം നേടിയിരുന്നു. മികച്ച ബാറ്റിങ്ങും, ബൗളിങ്ങും ആണ് ആദായ ടെസ്റ്റിൽ ശ്രീലങ്ക നടത്തിയത്.

Leave A Reply