തമിഴ് ചിത്രം നാടോടികൾ 2: പുതിയ പോസ്റ്റർ പുറത്തിറങ്ങി

ശശികുമാർ പ്രധാന വേഷത്തിൽ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് നാടോടികൾ 2. ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. സമുദ്രഖനി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അഞ്ജലിയാണ് നായിക. അതുല്യ, ഭരണി, ഭാസ്‌കർ, വിക്രം ആനന്ദ് എന്നിവർണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. സൂപ്പർ ഹിറ്റ് ചിത്രമായ നാടോടികൾ ഇറങ്ങി പത്ത് വർഷങ്ങൾക്ക് ശേഷമാണ് അതെ പേരിൽ രണ്ടാമത് ഒരു ചിത്രം ഇറങ്ങുന്നത്.

മദ്രാസ് എന്റർപ്രൈസസിന്റെ ബാനറിൽ എസ് നന്ദഗോപാൽ ആണ് ചിത്രം നിർമിക്കുന്നത്. ജസ്റ്റിൻ പ്രഭാകർ ആണ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്. ചിത്രം ജനുവരി 31ന് പ്രദർശനത്തിന് എത്തും .

Leave A Reply