ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്ക നാലാം ടെസ്റ്റ്: മഴമൂലം ടോസ് വൈകുന്നു

ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്ക ടെസ്റ്റ് മത്സരത്തിലെ അവസാന മത്സരത്തിൽ മഴ വില്ലനായി എത്തി. ഇന്നാരംഭിക്കേണ്ട ടെസ്റ്റ് മൽസരം മഴ മൂലം ഇതുവരെ തുടങ്ങാൻ കഴിഞ്ഞിട്ടില്ല. ടോസ് പോലും ഇതുവരെ ഇട്ടിട്ടില്ല. നിലവിൽ മൂന്ന് മത്സരങ്ങളിൽ രണ്ടെണ്ണത്തിൽ ജയിച്ച ഇംഗ്ലണ്ട് പരമ്പരയിൽ മുന്നിലാണ്.

ആദ്യ ടെസ്റ്റ് മൽസരം ദക്ഷിണാഫ്രിക്കയാണ് ജയിച്ചത്. എന്നാൽ പിന്നീട് ബാക്കി രണ്ട് മത്സരങ്ങളിലും മികച്ച പ്രകടനം നടത്തി ഇംഗ്ലണ്ട് നയിക്കുകയായിരുന്നു. രണ്ട് മൽസരങ്ങൾ ജയിച്ചതോടെ ഇംഗ്ലണ്ട് ഐസിസി ടെസ്റ്റ് ചമ്പ്യാൻഷിപ്പിൽ മൂന്നാം സ്ഥാനത്തെത്തി.

Leave A Reply