ചെങ്കൽപേട്ടയിൽ ദ്രാവിഡ രാഷ്ട്രീയാചാര്യന്‍ പെരിയോറിന്റെ പ്രതിമ തകർത്ത നിലയിൽ

ചെന്നൈ: തമിഴ്നാട്ടിലെ ചെം​ഗൽപേട്ട് ജില്ലയിലെ കാലിയപട്ടായ് ​ഗ്രാമത്തിൽ സ്ഥിതി ചെയ്തിരുന്ന ദ്രാവിഡ രാഷ്ട്രീയാചാര്യന്‍ പെരിയോറിന്റെ പ്രതിമ തകർത്ത നിലയിൽ. നടൻ രജനീകാന്ത് പെരിയോറിനെക്കുറിച്ച് നടത്തിയ വിവാദ പരാമർശങ്ങൾ തമിഴ് നാട്ടിൽ കൊടുമ്പിരി കൊണ്ട് നിൽക്കുന്നതിനിടയിലാണ് ഈ അനിഷ്ട സംഭവം. പ്രതിമയുടെ വലതുകൈയും മുഖവും നശിപ്പിച്ച നിലയിലാണുള്ളത്. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്ന് പൊലീസ് ഉദ്യോ​ഗസ്ഥർ വ്യക്തമാക്കി.

ഈ ​മാ​സം പ​തി​നാ​ലി​നു ചെ​ന്നൈ​യി​ൽ ത​മി​ഴ് മാ​സി​ക​യാ​യ തു​ഗ്ല​ക്കി​ന്‍റെ 50-ാം വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ൽ സം​സാ​രി​ക്ക​വേ​യാ​യി​രു​ന്നു ര​ജ​നി​കാ​ന്തി​ന്‍റെ വി​വാ​ദ പ​രാ​മ​ർ​ശം. 1971-ൽ ​സേ​ല​ത്ത് അ​ന്ധ​വി​ശ്വാ​സ​ത്തി​നെ​തി​രെ പെ​രി​യോ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന റാ​ലി​യി​ൽ രാ​മ​ന്‍റെ​യും സീ​ത​യു​ടെ​യും ന​ഗ്ന​ചി​ത്ര​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ച്ചെ​ന്നും തു​ഗ്ല​ക് മാ​ത്ര​മാ​ണ് ഇ​തു പ്ര​സി​ദ്ധീ​ക​രി​ച്ച​തെ​ന്നു​മാ​ണ് ര​ജ​നി പ​റ​ഞ്ഞ​ത്.

ര​ജ​നീ​കാ​ന്ത് ക​ള്ളം പ്ര​ച​രി​പ്പി​ച്ചു​വെ​ന്നും പെ​രി​യോ​റി​നെ അ​പ​മാ​നി​ക്കു​ന്നു​വെ​ന്നും ആ​രോ​പി​ച്ചു വി​വി​ധ ദ്രാ​വി​ഡ സം​ഘ​ട​ന​ക​ൾ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ര​ജ​നീ​കാ​ന്തി​നെ​തി​രെ ചെ​ന്നൈ ഉ​ൾ​പ്പെ​ടെ വി​വി​ധ ജി​ല്ല​ക​ളി​ൽ പ​രാ​തി ന​ൽ​കു​ക​യും ര​ജ​നീ​കാ​ന്ത് മാപ്പ് പറയണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

എ​ന്നാ​ൽ, താ​ൻ സ​ത്യ​മാ​ണു പ​റ​ഞ്ഞ​തെ​ന്നും മാ​പ്പു പ​റ​യു​ന്ന പ്ര​ശ്ന​മി​ല്ലെ​ന്നു​മാ​യി​രു​ന്നു ര​ജ​നീ​കാ​ന്തി​ന്‍റെ പ്ര​തി​ക​ര​ണം.

Leave A Reply