ഷാങ്ഹായ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇന്ത്യയിലേയ്ക്ക് വരില്ലെന്ന് ഇമ്രാൻ ഖാൻ

ന്യൂഡൽഹി : ഷാങ്ഹായ് സഹകരണ സംഘടന(എസ്‍സിഒ) യുടെ വാർഷിക സമ്മേളനത്തിൽ പങ്കെടുക്കാൻ ഇന്ത്യയിലേയ്ക്ക് വരില്ലെന്ന് പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. പാകിസ്താൻ ഉൾപ്പെടെ 8 അംഗരാജ്യങ്ങളുടെയും 4 നിരീക്ഷക രാജ്യങ്ങളുടെയും പ്രതിനിധികളെ ക്ഷണിക്കാനായിരുന്നു തീരുമാനം .

എന്നാൽ കശ്മീർ വിഷയത്തിലും, പൗരത്വ നിയമത്തിലും ഇന്ത്യയിൽ നിലനിക്കുന്ന സാഹചര്യങ്ങൾ കണക്കിലെടുത്ത് ഇന്ത്യയിലേയ്ക്ക് വരാൻ ഇമ്രാൻ തയ്യാറല്ലെന്നാണ് പാക് സർക്കാരുമായി അടുത്ത വൃത്തങ്ങൾ വ്യക്തമാക്കിയിരിക്കുന്നത് .

പ്രധാനമന്ത്രി തലത്തിൽ നടക്കുന്ന സമ്മേളനത്തിന് ഇതാദ്യമാണ് ഇന്ത്യ ആതിഥ്യമരുളുന്നത്. അതേ സമയം ഇതിനുള്ള തീയതി നിശ്ചയിച്ചിരുന്നില്ല . ചൈനയ്ക്കു പ്രാമുഖ്യമുള്ള എസ്‍സിഒയിൽ 2017 ലാണ് ഇന്ത്യയും പാകിസ്താനും അംഗങ്ങളായത് .

 

Leave A Reply