അഞ്ചാം പാതിരായിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

കുഞ്ചാക്കോ ബോബന്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് അഞ്ചാം പാതിരാ. മിഥുന്‍ മാനുവല്‍ തോമസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആട്, ആട് 2, അലമാര, ആന്മരിയ കലിപ്പിലാണ് തുടങ്ങി കോമഡി ചിത്രങ്ങള്‍ സംവിധാനം ചെയ്ത മിഥുന്‍ ആദ്യമായിട്ടാണ് ഒരു ത്രില്ലര്‍ ചിത്രം ഒരുക്കുന്നത്. ജാനുവരി പത്തിന് പ്രദർശനത്തിന് എത്തിയ ചിത്രം മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ചിത്രം മൂന്നാം വാരത്തിലേക്ക് മുന്നേറുകയാണ്. ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.

ആഷിക് ഉസ്മാന്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. മിഥുന്‍ സംവിധാനം ചെയ്ത അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ് എന്ന ചിത്രത്തിന്‍റെ നിര്‍മാതാവും ആഷിക് ഉസ്മാന്‍ തന്നെയായിരുന്നു. ഷറഫുദ്ദീന്‍, ഇന്ദ്രന്‍സ്, ഉണ്ണിമായ പ്രസാദ്, ശ്രീനാഥ് ഭാസി, രമ്യ നമ്ബീശന്‍, ജിനു ജോസഫ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. സുശിന്‍ ശ്യാം ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.

Leave A Reply