എംജി സര്‍വകലാശാലയിലെ ക്രമക്കേടില്‍ ശ്രദ്ധക്കുറവുണ്ടായെന്ന് വൈസ്ചാൻസലര്‍

കോട്ടയം: സംസ്ഥാനത്ത് എംജി സര്‍വകലാശാലയില്‍ ഈയിടെ സംഭവിച്ച ക്രമക്കേടുകളില്‍ വേണ്ടത്ര ശ്രദ്ധ യില്ലായിരുന്നെന്ന് തുറന്ന് സമ്മതിച്ച് വൈസ്ചാൻസിലര്‍ ഡോ. സാബു തോമസ്. സര്‍വകലാശാല നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും അനുസരിച്ച് മാത്രമേ തുടർന്ന് പ്രവര്‍ത്തിക്കൂവെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഒപ്പം സര്‍വകലാശാല ഭരണത്തില്‍ അമിത സമ്മര്‍ദ്ദം എവിടെ നിന്നും ഉണ്ടാകുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വൻ വിവാദങ്ങള്‍ക്ക് ശേഷം ഇതാദ്യമായാണ് വൈസ്ചാൻസില്‍ ഡോ. സാബുതോമസ് പ്രതികരിക്കുന്നത്.

സര്‍വകലാശാല വൈസ്ചാൻസിലര്‍മാര്‍ അമിത സമ്മര്‍ദ്ദത്തിന് വഴങ്ങുന്നു എന്ന ഗവര്‍ണറുടേയും ഉന്നതവിദ്യാഭ്യാസ കൗണ്‍‍സില്‍ ചെയര്‍മാന്‍റേയും വിമര്‍ശനത്തിന് ശേഷമാണ് എംജിയുടെ വിസി തുറന്ന് സമ്മതിച്ചത് എന്നാൽ മാര്‍ക്ക്ദാനം, വിവാദ അദാലത്ത്, ഫാള്‍സ് നമ്പര്‍ രേഖപ്പെടുത്തിയ ഉത്തരക്കടലാസുകള്‍ സിൻഡിക്കേറ്റംഗത്തിന് ഒപ്പിട്ട് നല്‍കിയ വിഷയത്തിലും മറ്റും വീഴ്ച വന്നിരുന്നുവെന്നും വൈസ് ചാൻസിലര്‍ പറയുന്നു . അതെ സമയം നല്‍കിയ വിശദീകരണങ്ങളില്‍ ഗവര്‍ണ്ണര്‍ തൃപ്തനാണ്. അദ്ദേഹം ചില കാര്യങ്ങൾ നിർദ്ദേശിച്ചു .ഗവര്‍ണറുടെ ഹിയറിംഗില്‍ സത്യാവസ്ഥ ബോധ്യപ്പെടുത്തും. അദാലത്തിലൂടെ മാര്‍ക്ക്ദാനം നേടിയവരുടെ ബിരുദം റദ്ദാക്കിയ നടപടിയില്‍ പിഴവ് പറ്റിയെന്ന് സമ്മതിച്ച വിസി അത് തിരുത്തുമെന്നും .പറഞ്ഞു .

Leave A Reply