‘സംസ്ഥാന സര്‍ക്കാരിനെ അവഹേളിക്കാനുള്ള അധികാരസ്ഥാനമല്ല ഗവര്‍ണര്‍ പദവി ‘: വിമർശിച്ച് കോ​ടി​യേ​രി

കോ​ട്ട​യം: ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​നെ​തി​രെ കടുത്ത വിമർശനവുമായി സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ.സ​ർ​ക്കാ​രി​നെ അ​വ​ഹേ​ളി​ക്കാ​നു​ള്ള അ​ധി​കാ​ര​സ്ഥാ​ന​മ​ല്ല ഗ​വ​ർ​ണ​ർ പ​ദ​വി​യെ​ന്ന് കോ​ടി​യേ​രി ആഞ്ഞടിച്ചു . കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ പ്രീതിപ്പെടുത്താൻ ഗ​വ​ർ​ണ​ർ അ​നു​ചി​ത​മാ​യ അ​ഭി​പ്രാ​യ ​പ്ര​ക​ട​ന​ങ്ങ​ളും അ​നാ​വ​ശ്യ ഇ​ട​പെ​ട​ലു​ക​ളും ന​ട​ത്തു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം ആരോപിച്ചു .

”കേരളത്തിലെ ജ​ന​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​ത്ത സ​ർ​ക്കാ​രി​നെ​യും നി​യ​മ​സ​ഭ​യേ​യും അ​വ​ഹേ​ളി​ക്കാ​നു​ള്ള അ​ധി​കാ​ര​സ്ഥാ​ന​മ​ല്ല ഗ​വ​ർ​ണ​ർ പ​ദ​വി. ഇക്കാര്യം നിലവിലെ ഗ​വ​ർ​ണ​ർ മ​റ​ക്കു​ക​യാണെന്നും എ​ല്ലാ ഭ​ര​ണ​ഘ​ട​നാ സ്ഥാ​പ​ന​ങ്ങ​ളേ​യും ഹി​ന്ദു​ത്വ​ത്തി​ന് കീ​ഴ്പ്പെ​ടു​ത്താ​നു​ള്ള പ്ര​വ​ണ​ത അ​പ​ക​ട​ക​രമാം വിധം വ​ള​ർ​ന്നി​രി​ക്കു​ക​യാ​ണെ​ന്നും കോ​ടി​യേ​രി കുറ്റപ്പെടുത്തി . പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിലാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കോടിയേരി രൂക്ഷമായി വിമര്‍ശിച്ചിരിക്കുന്നത്.

Leave A Reply