തീവ്രവാദമില്ലാത്ത രാജ്യങ്ങളുടെ ആഗോളപ്പട്ടികയിൽ യു.എ.ഇയും

ദുബായ്: തീവ്രവാദമില്ലാത്ത രാജ്യങ്ങളുടെ ആഗോളപ്പട്ടികയിൽ യു.എ.ഇ.യും. തീവ്രവാദ പ്രവർത്തനങ്ങൾക്ക് സ്വാധീനം ചെലുത്താൻ കഴിയാത്ത രാജ്യമാണ് യു.എ.ഇ എന്ന് ലോക ഭീകരവാദസൂചിക വ്യക്തമാക്കിയതായി നാഷണൽ മീഡിയ കൗൺസിൽ അറിയിച്ചു.

ഭീകരവാദപ്രവർത്തനങ്ങളെ അടിസ്ഥാനപ്പെടുത്തിയുണ്ടാക്കിയ 163 രാജ്യങ്ങളുടെ പട്ടികയിൽ 130-ാം സ്ഥാനമാണ് യു.എ.ഇ.ക്കുള്ളത്. ഓരോരാജ്യത്തും നടന്ന ഭീകരവാദ പ്രവർത്തനങ്ങൾ, ആക്രമണങ്ങൾ, മരണം, മറ്റ് നാശനഷ്ടങ്ങൾ എന്നിവയെല്ലാം കണക്കിലെടുത്തുകൊണ്ടാണ് സൂചിക രൂപപ്പെടുത്തിയിരിക്കുന്നത്.

മധ്യപൂര്‍വ്വേഷ്യയില്‍ ഇറാഖ്, സിറിയ, യെമൻ തുടങ്ങിയ രാജ്യങ്ങളാണ് പട്ടികയിലെ ആദ്യ പത്തിലുള്ളത്. പട്ടികയിൽ 130-ാം സ്ഥാനത്തുള്ള യു.എ.ഇ. അപൂർവമായി മാത്രം അനിഷ്ടസംഭവങ്ങൾ നടക്കുന്ന വിഭാഗത്തിലാണ്.ആഗോളതലത്തിൽ 38 ശതമാനം തീവ്രവാദ മരണങ്ങൾക്കും പിന്നിൽ താലിബാൻ ആണെന്നും കണക്കുകൾ പറയുന്നു. ഇതിൽ മുന്നിൽ നിൽക്കുന്ന രാജ്യം അഫ്ഗാനിസ്താനാണ്.

Leave A Reply