വഴിയരികിൽ വിറ്റ പുഴുവരിച്ച പഴങ്ങൾ പിടികൂടി നശിപ്പിച്ചു

പാമ്പാടി: പാമ്പാടിയിൽ വഴിയരികിൽ വിൽപ്പന നടത്തിയ പുഴുവരിച്ചതും പഴകിയതുമായ പഴങ്ങൾ  പിടികൂടി. ടൗണിലെ ഗുരുപൂജ എന്ന പഴക്കടയിൽനിന്ന്‌ വാഹനത്തിൽ വില്പന നടത്തിയ പുഴു അരിച്ചു തുടങ്ങിയ പഴങ്ങളാണ് പിടിച്ചെടുത്തത് .

ആരോഗ്യവകുപ്പും പോലീസും പഞ്ചായത്തും ചേർന്ന നടത്തിയ പരിശോധനയിലാണ് സാധനങ്ങൾ പിടിച്ചെടുത്തത് . താലൂക്ക് ആശുപത്രിക്കു മുന്നിലിട്ടാണ് ഇവ വിൽപ്പന നടത്തിയത്. തുടർന്ന് വില്പനക്കാരന് മേൽ 2000 രൂപ പിഴ ഈടാക്കുകയും പഴങ്ങൾ നശിപ്പിച്ചു കളയുകയും ചെയ്തു.

Leave A Reply