പൗരത്വം ഔദാര്യമല്ല , ഇന്ത്യൻ ജനതയുടെ അവകാശമാണ് : കേരള മുസ്‌ലീം ജമാഅത്ത്

ചങ്ങനാശ്ശേരി: രാജ്യത്ത് പൗരത്വം ആരുടെയും ഔദാര്യമല്ലെന്നും ഇന്ത്യൻ ജനതയുടെ അവകാശമാണെന്നന്നും ഇതിനെതിരേ ശബ്ദിക്കുന്നവരെ രാജ്യം കരുതിയിരിക്കണമെന്നും കേരള മുസ്‌ലീം ജമാഅത്ത് ജില്ലാ പ്രസിഡന്റ് കെ.എസ്.എം.റഫീഖ് അഹമ്മദ് സഖാഫി പറഞ്ഞു. കേരള മുസ്‌ലീം ജമാഅത്ത് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണ റാലിക്ക്‌ ചങ്ങനാശ്ശേരിയിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

യോഗത്തിൽ പി.എ.അനസ് മദനി മുഖ്യപ്രഭാഷണം നടത്തി. ചങ്ങനാശ്ശേരി പഴയ പള്ളിയിൽ പ്രസിഡന്റ് ഹാഷിം കൈതകുളം റാലി ഫ്‌ളാഗ് ഓഫ് ചെയ്തു. അബ്ദുൽ അസീസ് സഖാഫി, അബ്ദുൽ റഷീദ് മുസ്‌ലിയാർ, ലബീബ് സഖാഫി, ലിയാഖത്ത് സഖാഫി, തുടങ്ങിയവർ സംസാരിച്ചു.

Leave A Reply