ജല ദൗർലഭ്യം ; അഞ്ഞൂറേക്കർ നെൽപ്പാടം കരിഞ്ഞുണങ്ങുന്നു

പെരുവ: ജലത്തിന്റെ അഭാവത്തിൽ എക്കർ കണക്കിന് പാടത്തെ നെല്ല് കരിഞ്ഞുണങ്ങുന്നു. മുളക്കുളം ഇടയാറ്റ് പാടശേഖരത്തിലെ അഞ്ഞൂറോളം ഏക്കർ വരുന്ന നെൽപ്പാടത്താണ് വെള്ളം ലഭിക്കാതെ കർഷകർ വലയുന്നത്. ഇടയാറ്റ് പാടത്തെ കൊല്ലപ്പിള്ളിത്താഴം, വട്ടച്ചാൽ, ഇടിക്കുഴി, കുറുവേലി, എരുമപെട്ടി, വാച്ചു നിലം, ഒതളം, വെട്ടുകാട്ട് ചാൽ തുടങ്ങിയ പ്രദേശങ്ങളിലാണ് വെള്ളമില്ലാതെ കൃഷി നശിക്കുന്നത് .

ഏകദേശം പതിനഞ്ച് ദിവസംമുതൽ 60 ദിവസംവരെ പ്രായമായ നെല്ലാണ് ഇവിടെ ഇപ്പോൾ ഉള്ളത്. നെല്ലിന് ഏറ്റവും കൂടുതൽ വെള്ളം ആവശ്യമുള്ള സമയമാണിത്. മൂവാറ്റുപുഴവാലി ഇറിഗേഷന്റെ മരങ്ങോലി-പെരുവ ഉപകനാൽ തുറന്നുവിട്ടാലേ ഇതിന് പരിഹാരമാകുള്ളൂ .അതെ സമയം മലങ്കര ഡാമിലെ ഷട്ടറുകൾ കൃഷിക്കും കുടിവെള്ളത്തിനുമായി ഉയർത്തിയെങ്കിലും ഇനിയും ദിവസങ്ങൾ എടുക്കും ഇവിടെ വെള്ളം ലഭിക്കാൻ .എത്രയുംവേഗം കനാലിൽ വെള്ളം എത്തിക്കാൻ വേണ്ട നടപടിയെടുക്കണമെന്ന് ഇടയാറ്റ് പാടശേഖര സമിതി അധികൃതരോട് ആവശ്യപ്പെട്ടു.

Leave A Reply