രാജ്യത്ത് ജനാധിപത്യവും ഭരണഘടനയും നശിക്കുന്നു : സത്യൻ മൊകേരി

ഏറ്റുമാനൂർ: രാജ്യത്ത് ജനാധിപത്യവും ഭരണഘടനയും തകർക്കപ്പെടുകയാണെന്ന് സി.പി.ഐ. സംസ്ഥാന അസി. സെക്രട്ടറി സത്യൻ മൊകേരി . സി.ജി.എസ്.പിള്ള അനുസ്മരണ സമ്മേളനവും ഭൂപരിഷ്കരണ നിയമത്തിന്റെ 50-ാം വാർഷികാഘോഷവും ഏറ്റുമാനൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

” മതേതരത്വം ചോദ്യം ചെയ്യപ്പെടുന്നു. തൊഴിൽ മേഖലകൾ അടച്ചുപൂട്ടുന്നു. ലക്ഷക്കണക്കിന്‌ പേർക്ക്‌ തൊഴിൽ നഷ്ടപ്പെടുന്നുണ്ട് .” സത്യൻ മൊകേരി പറഞ്ഞു. യോഗത്തിൽ ഇ.ജി.സദാനന്ദൻ അധ്യക്ഷത വഹിച്ചു. പി.കെ.സുരേഷ്, ജില്ലാ സെക്രട്ടറി സി.കെ.ശശിധരൻ, സംസ്ഥാന കൗൺസിൽ അംഗം വി.ബി.ബിനു, കെ.ഐ.കുഞ്ഞച്ചൻ, ബിനു ബോസ്, ഡി.ജി.പ്രകാശൻ, പി.എ.അബ്ദുൽ കരിം തുടങ്ങിയവർ പ്രസംഗിച്ചു.

Leave A Reply