മീനച്ചിലാറ്റിലേക്ക്‌ മാലിന്യം തള്ളിയ സ്ഥാപനങ്ങൾക്ക് നഗരസഭയുടെ നോട്ടീസ്

ഈരാറ്റുപേട്ട: മീനച്ചിലാറ്റിലേക്കു മാലിന്യം തള്ളുന്ന നഗരസഭാ പരിധിയിലെ വീടുകൾ, സ്ഥാപനങ്ങൾ എന്നിവയ്ക്കു നഗരസഭ നോട്ടീസ് നൽകി.നഗരത്തിലെ പല ഹോട്ടലുകളും കടകളും മാലിന്യങ്ങൾ മീനച്ചിലാറ്റിലേക്കു നേരിട്ടൊഴുക്കുന്നത് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി .

എട്ട് സ്ഥാപനങ്ങൾക്കാണു നഗരസഭ നോട്ടീസ് നൽകിയത്. ഇതോടൊപ്പം 15 ദിവസത്തിനകം മാലിനജലം സംസ്‌കരിക്കുന്നതിന് നടപടിയെടുത്തില്ലെങ്കിൽ സ്ഥാപനം പൂട്ടുമെന്ന് മുന്നറിയിപ്പും നൽകി. അതെ സമയം തുടർന്നുള്ള ദിവസങ്ങളിൽ കൂടുതൽ സ്ഥാപനങ്ങളിൽ പരിശോധന കർശനമാക്കും .

Leave A Reply