സിഗരറ്റ് ചോദിച്ചിട്ട് കൊടുക്കാത്തതിന് വധശ്രമം: പ്രതിക്ക് കഠിന തടവ്

പാലാ: സിഗരറ്റ് ചോദിച്ചിട്ട് കൊടുക്കാത്തതിൽ ചുമട്ടു തൊഴിലാളിയെ കമ്പിവടിക്ക് അടിച്ച് കൊലപ്പെടുത്തുവാൻ ശ്രമിച്ച കേസിലെ പ്രതിക്ക് കഠിന തടവ് . ഭരണങ്ങാനം കല്ലികോട് പുത്തൻപുരയിൽ റോയി മാത്യുവിനെയാണ് നാലുവർഷം കഠിനതടവിന് പാലാ അസിസ്റ്റന്റ്‌ സെഷൻസ് കോടതി ശിക്ഷിച്ചത് . 2018 ഏപ്രിൽ നാലിന് ഭരണങ്ങാനത്താണ് സംഭവം. കീഴമ്പാറ അടുപ്പുകല്ലുങ്കൽ മനോജിനെ അക്രമിച്ച കേസിലാണ് പ്രതിക്ക് ശിക്ഷ.

മദ്യപിച്ചെത്തിയ പ്രതി മനോജിനോട് സിഗരറ്റ് ആവശ്യപ്പെട്ടു. ഇതു നിഷേധിച്ചതിൽ പ്രകോപിതനായ പ്രതി പിന്നീട് കമ്പിവടിയുമായെത്തി മനോജിന്റെ തലയ്ക്ക് അടിക്കുകയും ശേഷം കത്തികൊണ്ട് നെഞ്ചിൽകുത്തി മുറിവേൽപ്പിക്കുകയും ചെയ്തുവെന്നാണ് കേസ്.

Leave A Reply