എ.ടി.എം.കൗണ്ടറിൽ മറന്നുവെച്ച പണം ബാങ്കിൽ ഏൽപ്പിച്ചു

പൊൻകുന്നം: പൊൻകുന്നത്തെ എസ്.ബി.ഐ.- എ.ടി.എം.കൗണ്ടറിൽ ആരോ മറന്നുവെച്ചുപോയ പണം കെ.എസ്.ആർ.ടി.സി. റിട്ട.ജീവനക്കാരി ഫിലോമിന അഗസ്റ്റിന് ലഭിച്ചു . തുടർന്ന് പണം ബാങ്ക് ശാഖയിൽ ഏൽപ്പിച്ചു.

പൊൻകുന്നം ഗവ.ഹൈസ്‌കൂളിന് എതിർവശത്തെ എ.ടി.എം.കൗണ്ടറിൽ പണം പിൻവലിക്കാനെത്തിയപ്പോഴാണ്  ഉടമസ്ഥനില്ലാതെ നോട്ടുകെട്ടുകൾ ലഭിച്ചത്. പണം ശാഖാ മാനേജർ രേണുകാദേവിക്ക് കൈമാറി. തുടർന്ന് ഉടമ അടയാളസഹിതം ബാങ്ക് ശാഖയിലെത്തണമെന്ന് മാനേജർ അറിയിച്ചു. ധാർമികതക്ക് ഫിലോമിന അഗസ്റ്റിനെ ബാങ്ക് അധികൃതർ അനുമോദിച്ചു.

Leave A Reply