കെ.എസ്.ആർ.ടി.സി. ബസിൽ നിന്ന് യാത്രക്കാരിയെ ഇറക്കിവിട്ടെന്ന് പരാതി

കടുത്തുരുത്തി: കടുത്തുരുത്തിയിൽ കെ.എസ്.ആർ.ടി.സി. ബസിൽനിന്ന് യാത്രക്കാരിയെ ഇറക്കിവിട്ടതായി പരാതി. കോതനല്ലൂർ സ്വദേശിയായ സ്ത്രീയാണ് ഇതുസംബന്ധിച്ച്‌ കടുത്തുരുത്തി പോലീസിൽ പരാതി നൽകിയത്. വ്യാഴാഴ്ച ഉച്ചയോടെയാണ് പരാതിക്കിടയാക്കിയ സംഭവം.

സംഭവം ഇങ്ങനെ :-

എറണാകുളത്തേക്ക്‌ പോകാൻ കോതനല്ലൂരിൽനിന്ന് ബസിൽ കയറിയ സ്ത്രീ ബസിന്റെ പിന്നിലുള്ള സീറ്റിലാണിരുന്നത്. അടുത്ത സ്റ്റോപ്പിൽനിന്ന് കയറിയ ദമ്പതിമാർക്കായി മറ്റൊരു സീറ്റിലേക്ക്‌ മാറിയിരിക്കാൻ കണ്ടക്ടർ അവരോട്‌ ചോദിച്ചു. ഇതിൽ കുപിതയായ സ്ത്രീ കടുത്തുരുത്തിയിൽ ഇറങ്ങുകയാണെന്നും ബാക്കി പണം തരണമെന്നും കണ്ടക്ടറോട് ആവശ്യപ്പെട്ടു.

എന്നാൽ പണം മടക്കിനൽകാൻ കഴിയില്ലെന്ന് കണ്ടക്ടർ അറിയിച്ചതോടെ സ്ത്രീ കടുത്തുരുത്തിയിൽ ഇറങ്ങി പോലീസ് സ്റ്റേഷനിലെത്തി പരാതിപ്പെട്ടു . പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഇരുകൂട്ടരെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.

Leave A Reply