മതിൽ പൊളിച്ച് വഴിവെട്ടാൻ ശ്രമിച്ച സംഘം പോലീസിനെ ആക്രമിച്ചു

വാകത്താനം: മതിൽ പൊളിച്ച് വഴിവെട്ടുന്ന സംഭവം അന്വേഷിക്കാനെത്തിയ പോലീസ് സംഘത്തിനുനേരേ ആക്രമണം. സംഭവത്തിൽ രണ്ടുപേരെ വാകത്താനം പോലീസ് അറസ്റ്റു ചെയ്തു. തോട്ടയ്ക്കാട് പെരുന്നേപ്പറമ്പിൽ മനേഷ് ജോസ് (31), തിരുവല്ല റെയിൽവേ സ്‌റ്റേഷൻ ഭാഗത്ത് പേരൂർ വീട്ടിൽ അഖിലേഷ് (22) എന്നിവരാണ് അറസ്റ്റിലായത്. വാക്കേറ്റത്തിൽ പരിക്കേറ്റ എ.എസ്.ഐ. ജോൺസൺ ആന്റണിയെ ചെത്തിപ്പുഴ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വ്യാഴാഴ്ച വൈകീട്ട് മൂന്നരയോടെ വാകത്താനം ഇരവുചിറയ്ക്കു സമീപമാണ് സംഭവം. കണ്ട്രാമറ്റം വാഴയിൽ അലക്‌സിന്റെ മതിലാണ് പൊളിക്കാൻ ശ്രമിച്ചത്. ചാലുവേലിൽ സോബിച്ചന്റെ സ്ഥലത്തേക്ക് വഴിവെട്ടുന്നതിനാണ് ആയുധങ്ങളുമായി സംഘമെത്തിയതെന്ന് പോലീസ് വെളിപ്പെടുത്തി . ഇതിനിടെ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ സംഘത്തിൽപെട്ടവർ പോലീസുകാരനെ ഇടിച്ച് വീഴ്ത്തുകയായിരുന്നു.

Leave A Reply