പൊഴുതന പ്രാഥമികാരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യകേന്ദ്രമായി ഉയർത്തി

ആര്‍ദ്രം മിഷന്റെ ഭാഗമായി പൊഴുതന പ്രാഥമികാരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യകേന്ദ്രമായി ഉയര്‍ത്തുന്നതിന്റെ ഔദ്യോഗിക ഉദ്ഘാടനം ആരോഗ്യമന്ത്രി നിര്‍വ്വഹിച്ചു. ആര്‍ദ്രം മിഷന്റെ രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയാണ് പൊഴുതന പ്രാഥമികാരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യകേന്ദ്രമായി ഉയര്‍ത്തിയത്. ഇതോടെ കേന്ദ്രത്തില്‍ ദിവസവും രാവിലെ മുതല്‍ വൈകീട്ട് വരെ ഒ.പി സേവനം ലഭിക്കും. 3 ഡോക്ടര്‍മാരും ലാബും അനുബന്ധ സൗകര്യങ്ങളും ഉണ്ടാകും.

കഴിഞ്ഞ രണ്ട് പ്രളയങ്ങളിലും ഏറെ നാശനഷ്ടങ്ങള്‍ ഏറ്റുവാങ്ങിയ ആരോഗ്യ കേന്ദ്രമായിരുന്നു പൊഴുതനയിലേത്. പ്രധാനകെട്ടിടങ്ങള്‍ പകുതിയോളം വെളളത്തില്‍ മുങ്ങുകയും ചുറ്റുമതില്‍ തകര്‍ന്ന് പോവുകയും ചെയ്തിരുന്നു. വെളളം കയറിയതു മൂലം മരുന്നും ഉപകരണങ്ങളും ഫര്‍ണ്ണീച്ചറുകളും നശിച്ച് ഏറെകാലം ഓഫീസ് വരാന്തയിലാണ് ആശുപത്രി പ്രവര്‍ത്തിച്ചിരുന്നത്. 40 ലക്ഷം രൂപയോളം ചെലവിട്ടാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. 20 ലക്ഷം രൂപ പ്രളയനഷ്ടങ്ങള്‍ പരിഹരിക്കാനും 20 ലക്ഷം രൂപ കൂടുംബാരോഗ്യ കേന്ദ്രങ്ങളുടെ മാനദണ്ഡങ്ങളനുസരിച്ചുളള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും ചെലവിട്ടു.

Leave A Reply