മാനന്തവാടി ജില്ലാ ആശുപത്രിയില്‍ അത്യാധുനിക സൗകര്യങ്ങളോടെ തീവ്രപരിചരണ ശിശുരോഗ വിഭാഗം

വയനാട്: മാനന്തവാടി ജില്ലാ ആശുപത്രിയില്‍ തീവ്രപരിചരണ ശിശുരോഗ വിഭാഗം ആരോഗ്യമന്ത്രി കെ കെ ശൈലജ ഉദ്ഘാടനം ചെയ്തു. ആര്‍ദ്രം പദ്ധതിയുടെ ഭാഗമായാണ് മാനന്തവാടി ജില്ലാ ആശുപത്രിയില്‍ എസ്.എന്‍.സി.യു വിഭാഗം അനുവദിച്ചത്.

അത്യാധുനിക സൗകര്യങ്ങളോടെയാണ് തീവ്രപരിചരണ ശിശുരോഗ വിഭാഗം തയ്യാറാക്കിയിരിക്കുന്നത്. ഇത്തരമൊരു വിഭാഗം കൂടി വരുന്നതോടെ വിദഗ്ധ ചികിത്സ ആവശ്യമുള്ള കുട്ടികളെ മറ്റിടങ്ങളിലേക്ക് റഫര്‍ ചെയ്യുന്നതു കുറയ്ക്കാന്‍ കഴിയും. ആദ്യഘട്ടമെന്ന നിലയില്‍ 20 ലക്ഷം രൂപയാണ് അനുവദിച്ചത്.

Leave A Reply