പൗരത്വ ഭേദഗതി നിയമത്തിനെതിരെ ‘പൗരാവകാശ സംരക്ഷണ സമിതി’യുടെ മാർച്ച്; കോട്ടയത്ത് ഗതാഗത നിയന്ത്രണം

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ‘പൗരാവകാശ സംരക്ഷണ സമിതി’ (മഹല്ല് കമ്മറ്റി, കോട്ടയം) നടത്തുന്ന പ്രകടനത്തോടനുബന്ധിച്ച്, കോട്ടയം നഗരത്തില്‍ നാളെ ഇന്ന് വൈകിട്ട് 03.30 മണി മുതല്‍ പൊതുജനസൗകര്യാര്‍ത്ഥം ഗതാഗത ക്രമീകരണം ഏർപ്പെടുത്തുന്നു. ഇത് സംബന്ധിച്ച് ജില്ലാ പോലിസ് മേധാവി പുറത്തുവിട്ട ഫേസ്ബുക് കുറിപ്പ്.

1. കെ.കെ റോഡേ കിഴക്കു നിന്നും വരുന്ന ചങ്ങനാശ്ശേരി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ കഞ്ഞിക്കുഴിയിൽ നിന്നും ഇടത്തേയ്ക്കു തിരിഞ്ഞു ദേവലോകം വഴി പോകേണ്ടതാണ്.

2. കെ.കെ റോഡേ കിഴക്കു നിന്നും ടൗണിലേക്ക് വരുന്ന വാഹനങ്ങൾ കളക്ട്രേറ്റ് ജംഗ്ഷനിൽ‍ നിന്നും തിരിഞ്ഞ് ലോഗോസ് ജംഗ്ഷൻ, റെയില്‍വേ സ്റ്റേഷൻ വഴി നാഗമ്പടം ഭാഗത്തേക്ക് പോകേണ്ടതാണ്.

3. ടൗണിൽ നിന്നും കെ.കെ റോഡേ കിഴക്കോട്ടു പോകേണ്ട വാഹനങ്ങൾ സിയെർസ് ജംഗ്ഷൻ, ഗ്രീന്‍പാർക്ക്, റെയില്‍വേ സ്റ്റേഷൻ, ലോഗോസ് ജംഗ്ഷൻ, കഞ്ഞിക്കുഴി വഴി പോകേണ്ടതാണ്.

4. എം.സി. റോഡേ ചിങ്ങവനം ഭാഗത്തു നിന്നും ടൌണിലേക്ക് വരുന്ന വാഹനങ്ങൾ സിമന്റു കവലയിൽ നിന്നും തിരിഞ്ഞ് പാറേച്ചാൽ ബൈപാസ് റോഡേ തിരുവാതുക്കൽ, കുരിശുപള്ളി, അറുത്തൂട്ടി, ചാലുകുന്നു വഴി പോകേണ്ടതാണ്.

5. ചങ്ങനാശ്ശേരി ഭാഗത്തുനിന്നും വരുന്ന ഭാരവാഹനങ്ങൾ തെങ്ങണാ, ഞാലിയാകുഴി, പുതുപ്പള്ളി വഴിയും ഏറ്റുമാനൂർ‍ ഭാഗത്തുനിന്നും വരുന്ന ഭാരവാഹനങ്ങൾ‍ ബൈപ്പാസ് റോഡെ പേരൂർ‍, പൂവത്തുംമൂട്, മണർകാട് വഴിയും പോകേണ്ടതാണ്.

6. നാഗമ്പടം ഭാഗത്തു നിന്നും കുമരകം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ബേക്കർ ജംഗ്ഷൻ, ചാലുകുന്നു, അറുത്തൂട്ടി വഴി പോകേണ്ടതാണ്.

മാർച്ചില്‍ പങ്കെടുക്കുന്നവരുടെ വാഹനങ്ങൾ‍ക്ക് ഏർ‍പ്പെടുത്തിയ പാർക്കിങ്ങ് ക്രമീകരണങ്ങൾ‍

1. ചങ്ങനാശ്ശേരി ഭാഗത്തുനിന്നും വരുന്ന വലിയ വാഹനങ്ങൾ‍ തെങ്ങണാ, ഞാലിയാകുഴി, കഞ്ഞിക്കുഴി വഴി വന്ന് കളക്ട്രേറ്റ് ഭാഗത്ത് പ്രവർത്തകരെ ഇറക്കി കോടിമത ഭാഗത്തുപോയി പാർക്ക് ചെയ്യേണ്ടതാണ്.

2. കെ. കെ. റോഡെ കിഴക്കു നിന്നും വരുന്ന വലിയ വാഹനങ്ങൾ‍ കളക്ട്രേറ്റ് ഭാഗത്ത് പ്രവർത്തകകരെ ഇറക്കി കോടിമത ഭാഗത്തുപോയി പാർ‍ക്ക് ചെയ്യേണ്ടതാണ്.

3. ഏറ്റുമാനൂർ‍ ഭാഗത്ത് നിന്നും, കുമരകം ഭാഗത്ത് നിന്നും വരുന്ന വലിയ വാഹനങ്ങൾ‍ നാഗമ്പടം ഭാഗത്ത് പ്രവർ‍ത്തകകരെ ഇറക്കി ലോഗോസ് ജംക്ഷന്‍ വഴി കോടിമത ഭാഗത്തുപോയി പാർക്ക് ചെയ്യേണ്ടതാണ്.

4. കാറുകൾ‍ക്ക് നാഗമ്പടം സ്പോര്‍ട്സ് കൌണ്‍സില്‍ ഗ്രൌണ്ട് ഫ്ലോറിലും, ഇരുചക്ര വാഹനങ്ങൾ‍ക്ക് പഴയ വെജിറ്റബിൾ‍ മാർക്കറ്റ് ഗ്രൌണ്ടിലും പാർക്കിംഗ് ഉണ്ടായിരിക്കുന്നതാണ്.

Leave A Reply