കാഞ്ഞിരപ്പള്ളി ബ്ലോക്കിലെ എല്ലാ ത്രിതല പഞ്ചായത്ത്‌ അംഗങ്ങളുടെയും വീട്ടിൽ പച്ചക്കറി കൃഷി; പദ്ധതിയുമായി സർക്കാർ

കാഞ്ഞിരപ്പള്ളി ബ്ലോക്കിലെ എല്ലാ ത്രിതല പഞ്ചായത്ത്‌ അംഗങ്ങളുടെയും വീട്ടിൽ പച്ചക്കറി കൃഷി സർക്കാർ പദ്ധതിയിലൂടെ നടപ്പിലാക്കുന്നു. പച്ചക്കറി കർഷകർക്കും , ഉൽപന്നങ്ങൾ വിപണികളിൽ എത്തിക്കുന്ന കർഷകർക്കും പ്രത്യേക പാക്കേജ് അനുവദിക്കുമെന്ന് കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോഫി ജോസഫ് അറിയിച്ചു.

പച്ചക്കറി കൃഷി വ്യാപനത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ജീവനി 2020 ന്റ കാഞ്ഞിരപ്പള്ളി ബ്ലോക്ക് തല ഉൽഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു പ്രസിഡന്റ്.

ത്രിതല പഞ്ചായത്ത്‌ അംഗങ്ങളുടെ കൃഷിയിടങ്ങളിൽ പച്ചക്കറി കൃഷി ചെയ്ത് മറ്റുള്ളവർക്ക് മാതൃക കാട്ടുവാനാണ് ജീവനി 2020 കൊണ്ട് ഉദ്ദേശിക്കുന്നത്. വരുന്ന വിഷുവിന് വിളവെടുക്കാൻ പാകമാണ് ഈ കൃഷികൾ ചെയ്യുന്നത്.

പാറത്തോട് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് ബിനു സജീവ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് അഡ്വ. പി ഐ ഷമീർ മുഖ്യ പ്രഭാഷണം നടത്തി. കൃഷി അസിസ്റ്റൻറ് ഡയറക്ടർ പി അനിത പദ്ധതി വിശദ്ദീകരണം നടത്തി.

ബ്ലോക്ക് പഞ്ചായത്ത്‌ അംഗം ജോളി മടുക്കക്കുഴിയുടെ കൃഷിയിടത്തിലാണ് പച്ചക്കറിത്തൈകൾ വച്ച് പിടിപ്പിച്ചത്. ബ്ലോക്ക് പഞ്ചായത്ത്‌ സ്ഥിരം സമതി ചെയർമാൻമാരായ റോസമ്മ ആഗസ്തി, ലീലാമ്മ കുഞ്ഞുമോൻ, വി ടി അയൂബ് ഖാൻ ,ബ്ലോക്ക് പഞ്ചായത്ത്‌ അംഗങ്ങളായ ആശ ജോയി, മറിയമ്മ ടീച്ചർ, വസന്ത കുമാരി, അജിത രതീഷ്, ഗ്രാമ പഞ്ച: വൈസ് പ്രസിഡന്റ് ഡയസ് കോക്കാട്ട്, ഹനീഫ ബിഡിഒ എൻ രാജേഷ്, ജോർഡിൻ കിഴക്കേത്തലയ്ക്കൽ, ബിജു ചക്കാല, വിപിൻ രാജു, റെജി പടിഞ്ഞാറെ മുറി, കൃഷി ഓഫീസർമാർ, വകുപ്പ് മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ നേതൃത്വം നൽകി’. വരും ദിനങ്ങളിൽ ബ്ലോക്കിലെ ഏഴ് പഞ്ചായത്തുകളിലെയും ത്രിതല പഞ്ചായത്ത് അംഗങ്ങളുടെ അടുക്കളമുറ്റത്ത് കൃഷിയിറക്കും.

Leave A Reply