അടിസ്ഥാന ജനവിഭാഗങ്ങളോടുള്ള പ്രതിബദ്ധതയാണ് സര്‍ക്കാരിനെ നയിക്കുന്ന പ്രധാനഘടകം; മുഖ്യമന്ത്രി

വയനാട്: അടിസ്ഥാന ജനവിഭാഗങ്ങളോടുള്ള പ്രതിബദ്ധതയാണ് സര്‍ക്കാരിനെ നയിക്കുന്ന പ്രധാനഘടകമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വന്തമായി ഭൂമിയോ വീടോ ഇല്ലാത്ത തോട്ടം തൊഴിലാളികള്‍ക്ക് പാര്‍പ്പിട സൗകര്യമൊരുക്കാനുളള പദ്ധതികളാണ് സജീവമായി പുരോഗമിക്കുന്നത്. ആദ്യഘട്ടത്തിൽ മൂന്നാർ കുറ്റ്യാർവാലിയിൽ തോട്ടം തൊഴിലാളികൾക്ക് പാർപ്പിട സൗകര്യം ഒരുങ്ങുകയാണ്. നിർമാണം പൂർത്തിയാക്കിയ വീടുകൾ കഴിഞ്ഞ ദിവസം തൊഴിലാളികൾക്ക് കൈമാറിയിരുന്നു.

വയനാട് ജില്ലയിൽ ബീവറേജസ് കോർപ്പറേഷൻ ഫണ്ടിൽ നിന്നും നൂറു കുടുംബങ്ങൾക്ക് വീട് വെച്ച് നൽകും. ഇതിനായി നാല് കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഇടുക്കി ദേവീകുളം താലൂക്കിൽ കണ്ണൻ ദേവൻ ഹിൽസിൽ അഞ്ച് ഏക്കർ നാല്പത്തിയൊമ്പത് സെന്റ് ഭൂമി കണ്ടെത്തിയിട്ടുണ്ട്. റവന്യൂ വകുപ്പിൽ നിന്ന് നടപടികൾ പൂർത്തിയാക്കി ലഭ്യമാകുന്ന മുറയ്ക്ക് പാർപ്പിട നിർമാണത്തിനുള്ള നടപടികൾ ആരംഭിക്കുമെന്നും ,മുഖ്യമന്ത്രി അറിയിച്ചു.

Leave A Reply