നിയന്ത്രണം വിട്ട ലോറി മതിലിടിച്ച് തകർത്തു

ചങ്ങനാശേരി :  പ്ലൈവുഡുമായി വന്ന ലൈലാൻഡ് ലോറി നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടർന്ന് മതിലിടിച്ച്  തകർത്തു  . കഴിഞ്ഞ ദിവസം വൈകിട്ട് 4.30ന് മാടപ്പള്ളി മോസ്‌കോയിൽ വെച്ചായിരുന്നു അപകടം . മാടപ്പള്ളി ബ്ലോക്ക് റോഡിൽ നിന്ന് ചങ്ങനാശേരി ഭാഗത്തേക്ക് വന്ന ലോറി കുത്തനെയുള്ള ഇറക്കത്തിൽ വെച്ച് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു .

ലോറി ഡ്രൈവറുടെ സംയോചിത ഇടപെടൽ മൂലം തെങ്ങണായിൽ നിന്ന് തൃക്കൊടിത്താനത്തേക്കുള്ള തിരക്കേറിയ റോഡ് കുറുകെ കടന്ന് മതിലിലിടിപ്പിച്ച് ലോറി നിറുത്തുകയായിരുന്നു. ഇതിനാൽ വലിയ അപകടം ഒഴിവാക്കാൻ സാധിച്ചു . അപകടത്തെ തുടർന്ന് റോഡിൽ ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു.  തൃക്കൊടിത്താനം പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.

Leave A Reply