കോടിമത നാലുവരിപ്പാതയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; ഒരാൾക്ക് പരുക്ക്

കോട്ടയം :  എം.സി റോഡിൽ മണിപ്പുഴ സിവിൽ സപ്ലൈസ് പെട്രോൾ പമ്പിന് സമീപം നാലുവരിപ്പാത തുടങ്ങുന്നിടത്ത് മൂന്നു വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് പരുക്കേറ്റു . ബൈക്ക് യാത്രക്കാരനായ ചാന്നാനിക്കാട് സ്വദേശി ജോജിയ്ക്കാണ് (22) പരുക്കേറ്റത് . ഗുരുതരമായി പരുക്കേറ്റ ഇയാളെ ആദ്യം ജനറൽ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കുമായി മാറ്റി .

ഇന്ന് രാവിലെ എട്ടു മണിയോടെയായിരുന്നു സംഭവം.റോഡ് മുറിച്ചുകടക്കുകയായിരുന്ന കാൽനടയാത്രക്കാരനെ രക്ഷിക്കാൻ ടോറസ് വെട്ടിച്ചതാണ്  അപകടത്തിനുള്ള  കാരണമെന്ന് നാട്ടുകാർ പറഞ്ഞു . കോട്ടയം ഭാഗത്ത് നിന്ന് വരികയായിരുന്ന ടോറസ് എതിർദിശയിൽ വരികയായിരുന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. തുടർന്ന് കാറിലും ടോറസ് ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് യാത്രക്കാരനായ ജോജി റോഡിലേക്ക് തലയടിച്ച് തെറിച്ചുവീഴുകയായിരുന്നു . റോഡിന്റെ വശത്തായി പാർക്ക് ചെയ്തിരുന്ന ലോറിയിൽ ഇടിച്ചാണ് ഒടുവിൽ ടോറസ് നിന്നത്. ഇടിയുടെ ആഘാതത്തിൽ ബൈക്ക് പൂർണമായും തകർന്നു . ചിങ്ങവനം പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

Leave A Reply