പൗരത്വ നിയമത്തിനെതിരെ പ്രകടനം ; നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം

കോട്ടയം:  കേന്ദ്ര സർക്കാരിന്റെ പൗരത്വനിയമ ഭേദഗതിക്കെതിരേ പൗരാവകാശ സംരക്ഷണ സമിതിയുടെ (മഹല്ല് കമ്മിറ്റി) നേതൃത്വത്തിൽ വ്യാഴാഴ്ച കോട്ടയത്ത് നടത്തുന്ന പ്രകടനത്തിന്റെ ഭാഗമായി നഗരത്തിൽ വൈകീട്ട് ഗതാഗതക്രമീകരണം ഏർപ്പെടുത്തിയതായി പോലീസ് അറിയിച്ചു. വൈകീട്ട് 3.30 മുതലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

കെ.കെ. റോഡ് വഴിവരുന്ന ചങ്ങനാശ്ശേരി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ കഞ്ഞിക്കുഴിയിൽ നിന്നു ഇടത്തേക്കു തിരിഞ്ഞു ദേവലോകംവഴി പോകണം . കെ.കെ. റോഡ് വഴി നഗരത്തിലേക്ക്‌ വരുന്ന വാഹനങ്ങൾ കളക്ടറേറ്റ് ജങ്‌ഷനിൽനിന്നു തിരിഞ്ഞ് ലോഗോസ് ജങ്‌ഷൻ, റെയിൽവേ സ്റ്റേഷൻ വഴി നാഗമ്പടം ഭാഗത്തേക്ക് പോകേണ്ടതാണ് .

നഗരത്തിൽനിന്ന് കെ.കെ. റോഡ് വഴി പോകേണ്ട വാഹനങ്ങൾ സിയേർസ് ജങ്‌ഷൻ, ഗ്രീൻപാർക്ക്, റെയിൽവേ സ്റ്റേഷൻ, ലോഗോസ് ജങ്‌ഷൻ, കഞ്ഞിക്കുഴി വഴി പോകണം. എം.സി. റോഡിൽ ചിങ്ങവനത്തുനിന്നുവരുന്ന വാഹനങ്ങൾ സിമന്റുകവലയിൽനിന്നു തിരിഞ്ഞ് പാറേച്ചാൽ ബൈപാസിലൂടെ തിരുവാതുക്കൽ, കുരിശുപള്ളി, അറുത്തൂട്ടി, ചാലുകുന്നു വഴി പോകണമെന്ന് പോലീസ് അറിയിച്ചു .

Leave A Reply