കാ​​ർ സ്കൂ​​ട്ട​​റി​​ലി​​ടി​​ച്ച് ന​​ഴ്സിം​​ഗ് വി​​ദ്യാ​​ർ​​ഥി​​നിയുൾപ്പെടെ രണ്ടുപേർക്ക് പരുക്ക്

കു​​മ​​ര​​കം:  ഇ​​ട​​വ​​ഴി​​യി​​ൽ നി​​ന്ന് പ്ര​​ധാ​​ന റോ​​ഡി​​ലേ​​ക്ക് എ​​ത്തി​​യ കാ​​ർ സ്കൂ​​ട്ട​​റി​​ലി​​ടിച്ചുണ്ടായ അപകടത്തിൽ സ്കൂ​​ട്ട​​ർ യാ​​ത്ര​​ക്കാ​​രാ​​യ ന​​ഴ്സിം​​ഗ് വി​​ദ്യാ​​ർ​​ഥി​​നി​​യ്ക്കും മാ​​താ​​വി​​നും പ​​രു​​ക്കേ​​റ്റു. സ്കൂ​​ട്ട​​ർ ഓ​​ടി​​ച്ച ക​​വ​​ണാ​​റ്റി​​ൻ​​ക​​ര കു​​ന്ന​​ത്തു​​ചി​​റ സ​​ന്തോ​​ഷി​​ന്‍റെ മ​​ക​​ൾ അ​​ബി​​ഷ (19), മാ​​താ​​വ് സു​​മ (46) എ​​ന്നി​​വ​​ർ​​ക്കാ​​ണ് പരുക്കേറ്റത് .

ഇ​​ന്ന​​ലെ രാ​​വി​​ലെ 8.45ന് ​​ജെ​​ട്ടി പാ​​ല​​ത്തി​​നു സമീപത്തുവെച്ചായിരുന്നു അ​​പ​​ക​​ടം. ബം​ഗ​ളൂ​​രു​വി​ൽ ന​​ഴ്സിം​​ഗ് പ​​ഠി​​ക്കു​​ന്ന അ​​ബി​​ഷ ഇ​​ന്ന് ബം​ഗ​ളൂ​​രു​വി​ലേ​​ക്ക് തിരിച്ചു പോ​​കാ​​നു​​ള്ള ത​​യ്യാ​​റെ​​ടു​​പ്പി​​ലാ​​യി​​രു​​ന്നു. ത​​ല​​യ്ക്കും കാ​​ലു​​ക​​ൾ​​ക്കും പരുക്കേറ്റ ഇരുവരും മെ​​ഡി​​ക്ക​​ൽ കോളേജ് ആ​ശു​പ​ത്രി​യി​ൽ ചികിത്സയിലാണ് .

Leave A Reply