അ​​ടു​​പ്പി​​ൽ​​നിന്ന് തീ പടർന്ന് വീ​​ട് കത്തിനശിച്ചു

കോ​​ട്ട​​യം:  അ​​ടു​​പ്പി​​ൽ​​നി​​ന്നും തീ ​​പ​​ട​​ർ​​ന്നു വീ​​ട് ക​​ത്തി​​ന​​ശി​​ച്ചു. മ​​ണ​​ർ​​കാ​​ട് ക​​ണി​​യാം​​കു​​ന്ന് മ​​ണ്ണു​​പ്പ​​റ​​ന്പി​​ൽ അ​​നീ​​ഷ് പി. ​​കു​​ര്യ​​ന്‍റെ വീട്ടിലാണ് തീപിടുത്തമുണ്ടായത് . ഇ​​ന്ന​​ലെ ഉ​​ച്ച​​യ്ക്കു 12നായിരുന്നു സംഭവം . തീപിടുത്തത്തെ തുടർന്ന് വീ​​ടി​​ന്‍റെ മേ​​ൽ​​ക്കൂ​​ര​​യി​​ലെ ഓ​​ടും ആ​​സ്ബ​​റ്റോ​​സ് ഷീ​​റ്റു​​ക​​ൾ, ഫ​​ർ​​ണീ​​ച്ച​​റു​​ക​​ൾ, പാ​​ത്ര​​ങ്ങ​​ൾ, ടി​​വി, ഫ്രി​​ഡ്ജ് ഗ്യാ​​സ് സ​​റ്റൗ തു​​ട​​ങ്ങി വീ​​ട്ടി​​ലു​​ണ്ടാ​​യി​​രു​​ന്ന എ​​ല്ലാ സാ​​ധ​​ന​​ങ്ങ​​ളും ക​​ത്തി​​ന​​ശി​​ച്ചു.

സംഭവ സ​​മ​​യ​​ത്ത് വീ​​ട്ടി​​ൽ ആ​​രു​​മു​​ണ്ടാ​​യി​​രു​​ന്നി​​ല്ല. അ​​നീ​​ഷും, ഭാ​​ര്യ​​യും ജോ​​ലി​​ക്കും കു​​ട്ടി​​ക​​ൾ സ്കൂ​​ളേി​​ല​​ക്കും പോ​​യി​​രു​​ന്നു. വീ​​ട്ടി​​ൽ​​നി​​ന്നും തീ​​യും പു​​ക​​യും ഉ​​യ​​രു​​ന്ന​​തു ക​​ണ്ട അ​​യ​​ൽ​​വാ​​സി​​ക​​ൾ ഉടൻതന്നെ വി​​വ​​രം ഫ​​യ​​ർ​​ഫോ​​ഴ്സി​​ൽ അ​​റി​​യി​​ക്കു​​ക​​യാ​​യി​​രു​​ന്നു. കോ​​ട്ട​​യം, പാമ്പാടി എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ​​നി​​ന്നു​​മെ​​ത്തി​​യ ഫ​​യ​​ർ​​ഫോ​​ഴ്സ് അ​​ധി​​കൃ​​ത​​ർ ചേർന്നാണ് തീ നിയന്ത്രണ വിധേയമാക്കിയത് . നാ​​ലു ല​​ക്ഷം രൂ​​പ​​യു​​ടെ ന​​ഷ്ടം ക​​ണ​​ക്കാ​​ക്കു​​ന്ന​​താ​​യി വീട്ടുടമസ്ഥൻ പ​​റ​​ഞ്ഞു.

Leave A Reply