‘കഠിനാധ്വാനം ചെയ്താൽ തീരാവുന്ന പ്രശ്നങ്ങളെ കാർഷികമേഖലയിലുള്ളു’ : മന്ത്രി എം.എം.മണി

കടുത്തുരുത്തി:  കഠിനാധ്വാനം ചെയ്താൽ തീരാവുന്ന പ്രശ്നങ്ങളെ കാർഷികമേഖലയിലുള്ളൂവെന്ന് മന്ത്രി എം.എം.മണി പറഞ്ഞു . വയോമിത്രം പദ്ധതിയുടെയും ജീവനി-നമ്മുടെകൃഷി നമ്മുടെആരോഗ്യം പദ്ധതിയുടെയും ഉദ്ഘാടനം കടുത്തുരുത്തിയിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. സ്വന്തം സ്ഥലം വെറുതെയിടുകയും ഇതരസംസ്ഥാനക്കാരൻ ഉദ്പാദിപ്പിച്ച വിഷം കലർന്ന പച്ചക്കറി ഭക്ഷിക്കുകയും ചെയ്യുന്ന രീതിക്ക്‌ മാറ്റം വരണമെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ മോൻസ് ജോസഫ് എം.എൽ.എ. അധ്യക്ഷനായി . ജില്ലയിൽ വയോമിത്രം പദ്ധതി നടപ്പാക്കുന്ന പ്രഥമ ബ്ലോക്ക് പഞ്ചായത്താണ് കടുത്തുരുത്തി. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് ബാലസൗഹൃദ ബ്ലോക്ക് പഞ്ചായത്താക്കി മാറ്റുന്നതിന്റെ ഭാഗമായി അങ്കണവാടികൾക്കുള്ള മിനി പാർക്കിന്റെ ഉദ്ഘാടനം സി.കെ.ആശ എം.എൽ.എ. നിർവഹിച്ചു .

Leave A Reply