ഇ​ന്ത്യ 255നു ​പു​റ​ത്ത്; ഓസീസിന് വെടിക്കെട്ട് തുടക്കം

ഇന്ത്യയ്ക്കെതിരായ ആദ്യ ഏകദിന മത്സരത്തിൽ ഓസ്ട്രേലിയയ്ക്ക് 256 റൺസ് വിജയ ലക്ഷ്യം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 49.1 ഓവറിൽ 255 റൺസിന് ഓളൗട്ടാവുകയായിരുന്നു. ഒ​ന്നി​ന് 134 റ​ണ്‍​സെ​ന്ന നി​ല​യി​ല്‍ നി​ന്നാ​ണ് 30 റ​ണ്‍​സി​നി​ടെ തു​ട​രെ നാ​ല് വി​ക്ക​റ്റു​ക​ൾ ന​ഷ്ട​പ്പെ​ടു​ത്തി ഇ​ന്ത്യ ത​ക​ർ​ന്ന​ടി​ഞ്ഞ​ത്. ഈ ​ത​ക​ര്‍​ച്ച​യി​ല്‍ നി​ന്ന് ഋ​ഷ​ഭ് പ​ന്ത്- ര​വീ​ന്ദ്ര ജ​ഡേ​ജ സ​ഖ്യ​മാ​ണ് നീലപ്പടയെ
ക​ര​ക​യ​റ്റി​യ​ത്. ഇ​രു​വ​രും ചേ​ര്‍​ന്ന് 49 റ​ണ്‍​സ് കൂ​ട്ടി​ച്ചേ​ര്‍​ത്തു. വാലറ്റത്ത് ഒ​ന്‍​പ​താം വി​ക്ക​റ്റി​ല്‍ മു​ഹ​മ്മ​ദ് ഷ​മി- കു​ല്‍​ദീ​പ് യാ​ദ​വ് സ​ഖ്യം ന​ട​ത്തി​യ ചെ​റു​ത്തു നി​ൽ​പും സ്‌​കോ​ര്‍ 250 ക​ട​ക്കു​ന്ന​തി​ന് സ​ഹാ​യ​ക​മാ​യി. 74 റൺസെടുത്ത ഓപ്പണർ ശിഖാർ ധവാനാണ് ടോപ് സ്കോറർ. ധവാന് പുറമേ 47 റൺസെടുത്ത കെ എൽ രാഹുലും മികച്ച പ്രകടനം പുറത്തെടുത്തു.

മത്സരത്തിൽ ടോസ് നേടിയ ഓസ്ട്രേലിയ, ആതിഥേയരെ ബാറ്റിംഗിനയക്കുകയായിരുന്നു. 10 റൺസെടുത്ത രോഹിത് ശർമ്മയുടെ വിക്കറ്റ് തുടക്കം തന്നെ ഇന്ത്യയ്ക്ക് നഷ്ടമായി. എന്നാൽ മൂന്നാം വിക്കറ്റിൽ ധവാനും, രാഹുലും ഒത്തുചേർന്നതോടെ ഇന്ത്യൻ സ്കോർ മികച്ച രീതിയിൽ മുന്നോട്ട് നീങ്ങി. 121 റൺസാണ് ഇരുവരും ചേർന്ന് കൂട്ടിച്ചേർത്തത്. തുടർന്ന് 47 റൺസെടുത്ത രാഹുൽ പുറത്തായി. പിന്നാലെ 74 റൺസെടുത്ത ധവാനും മടങ്ങി.

ബാറ്റിംഗ് സ്ഥാനംമാറിയെത്തിയ നായകൻ വിരാട് കോഹ്ലിക്ക് തിളങ്ങാനായില്ല‌. 16 റൺസെടുത്ത ഇന്ത്യൻ നായകനെ സാമ്പ സ്വന്തം ബോളിംഗിൽ പിടികൂടുകയായിരുന്നു. അയ്യർ (4 റൺസ്), ഋഷഭ് പന്ത് (28 റൺസ്), രവീന്ദ്ര ജഡേജ (25 റൺസ്) എന്നിങ്ങനെയാണ് മറ്റ് ഇന്ത്യൻ ബാറ്റ്സ്മാന്മാരുടെ സ്കോറുകൾ. ഓസ്ട്രേലിയയ്ക്ക് വേണ്ടി മിച്ചൽ സ്റ്റാർക്ക് 3 വിക്കറ്റുകളും, പാറ്റ് കമ്മിൻസ്, കെയിൻ റിച്ചാർഡ്സൺ എന്നിവർ 2 വിക്കറ്റുകൾ വീതവും വീഴ്ത്തി.

മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഓ​സീ​സ് ഒ​ടു​വി​ൽ വി​വ​രം ല​ഭി​ക്കു​മ്പോ​ൾ 12 ഓ​വ​റി​ൽ‌ വി​ക്ക​റ്റ് ന​ഷ്ട​പ്പെ​ടാ​തെ 94 റ​ൺ​സെ​ടു​ത്തി​ട്ടു​ണ്ട്. ആരോണ്‍ ഫിഞ്ച് (55), ഡേവിഡ് വാര്‍ണര്‍ (58) എന്നിവരാണ് ക്രീസില്‍.

Leave A Reply