വയനാട്ടില്‍ വീണ്ടും കുരങ്ങു പനി

കല്‍പ്പറ്റ:  വയനാട്ടില്‍ ഒരാള്‍ക്കു കൂടി കുരങ്ങുപനി സ്ഥിരീകരിച്ചു. തിരുനെല്ലി പഞ്ചായത്തിലെ അപ്പപ്പാറ കുടുംബാരോഗ്യകേന്ദ്രം പരിധിയിലെ രണ്ടാം ഗേറ്റ് സ്വദേശിനിയായ യുവതിയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. യുവതി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതോടെ സംസ്ഥാനത്ത് കുരങ്ങുപനി ബാധിച്ചവരുടെ എണ്ണം മൂന്നായി.

പുതുവര്‍ഷാരംഭത്തില്‍ ഇതേ പ്രദേശവാസിയായ ഇരുപത്തിയെട്ടുകാരിയ്ക്കും, കഴിഞ്ഞയാഴ്ച അറുപതുകാരനും കുരങ്ങുപനി ബാധ സ്ഥിരീകരിച്ചിരുന്നു. അറുപതുകാരന്‍ ആശുപത്രി വാസം കഴിഞ്ഞ് വീട്ടിലേയ്ക്ക് മടങ്ങി. മറ്റ് രണ്ട് പേരും നിലവില്‍ ചികിത്സയില്‍ തുടരുകയാണ്. എസ്‌റ്റേറ്റിനോട് ചേര്‍ന്ന പ്രദേശമായതിനാല്‍ ഇവിടെ കുരങ്ങുശല്ല്യം രൂക്ഷമാണ്. കഴിഞ്ഞമാസം ഒരുകുരങ്ങിനെ ചത്തനിലയില്‍ കണ്ടെത്തുകയും ചെയ്തിരുന്നു.  അതേസമയം ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി.

Leave A Reply