ധനുഷ് നായകനാകുന്ന ‘പട്ടാസി’ന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

ധനുഷ് നായകനാവുന്ന പുതിയ ചിത്രം ‘പട്ടാസിന്റെ’ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ആര്‍.എസ്.ദുരൈ സെന്തില്‍കുമാര്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍. ‘കൊടി’ സിനിമയ്ക്കുശേഷം ദുരൈയും ധനുഷും കൈകോര്‍ക്കുന്ന രണ്ടാമത്തെ സിനിമയാണിത്. സത്യ ജ്യോതി ഫിലിംസിന്റെ ബാനറില്‍ സെന്തില്‍ ത്യാഗരാജനും അര്‍ജുന്‍ ത്യാഗരാജനും ചേര്‍ന്നാണ് നിര്‍മാണം. ഓം പ്രകാശാണ് ക്യാമറാമാന്‍. മാരി, അനേഗന്‍, മാരി 2 ചിത്രങ്ങള്‍ക്കുശേഷം ഓം പ്രകാശ് വീണ്ടുമൊരു ധനുഷ് ചിത്രത്തിന് ക്യാമറ ചലിപ്പിക്കുകയാണ്.

ചിത്രത്തില്‍ ധനുഷ് ഇരട്ടവേഷത്തിലാണ് എത്തുന്നത്. അച്ഛനായും മകനായിട്ടുമാണ് ധനുഷ് അഭിനയിക്കുന്നത്. സ്നേഹയും തെലുങ്ക് നടി മെഹ്റീന്‍ പിര്‍സദയുമാണ് ചിത്രത്തിലെ നായികമാര്‍. നാസര്‍, മുനിഷ്‌കാന്ത്, നവീന്‍ ചന്ദ്ര, സതീഷ് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിവേക്-മെര്‍വിന്‍ ആണ് സംഗീതം.

Leave A Reply