6.5 കിലോമീറ്റർ നീളം , 20 ടൺ ഭാരം , 1000 ഷെഫുമാർ; ഗിന്നസ് ബുക്കിൽ ഇടം നേടാൻ ഭീമൻ കേക്ക് ഒരുങ്ങുന്നു

കൊച്ചി : തൃശൂരിലെ രാപ്പകൽ ഷോപ്പിംഗ് ഫെസ്റ്റിവൽ സമാപനത്തോടനുബന്ധിച്ച് നാളെ  ഒരുക്കുന്നത് ഗിന്നസ് ബുക്കിൽ ഇടം നേടാൻ വലിപ്പത്തിലുള്ള ഭീമൻ വാനില കേക്ക്. തൃശൂർ ടൗണിൽ രാമനിലയത്തിൽ നാല് നിരകളിലായി 5 ഇഞ്ച് വീതിയിലും അത്ര തന്നെ പൊക്കത്തിലും ആറര കിലോമീറ്റർ നീളത്തിലുമാണ് കേക്ക് നിർമ്മാണം. ഒരു കോടി​യോളം രൂപ ചി​ലവാക്കി​ ഓൾ കേരള ബേക്കേഴ്സ് അസോസിയേഷനാണ് ഭീമൻ കേക്കിന് പിന്നിൽ.

15നാണ് റോ‍ഡിൽ 4 കിലോമീറ്റർ നീളത്തിൽ കേക്ക് നിർമിക്കുക. 20 ടൺ തൂക്കമാണ് കണക്കാക്കുന്നത്. തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള ചെറുതും വലുതുമായ 1000 ബേക്കറികളുടെ പങ്കാളിത്തമുണ്ട്.  400 പേർ ഇതിനായി തൃശൂരിലെത്തും. റോഡിൽ വച്ചു നിർമിക്കുന്നതിനാൽ കേക്ക് തിന്നാൻ പറ്റില്ലെന്നും കാഴ്ചക്കാർ കേക്ക് കണ്ടു മടങ്ങുകയാണ് അഭികാമ്യമെന്നും മേയർ അജിത വിജയൻ, ഹാപ്പി ഡേയ്സ് ജനറൽ കൺവീനർ ടി.എസ്. പട്ടാഭിരാമൻ, ചേംബർ സെക്രട്ടറി എം.ആർ.ഫ്രാൻസിസ്, ട്രഷറർ ടി.എ.ശ്രീകാന്ത് എന്നിവർ പറഞ്ഞു.

കൃഷി മന്ത്രി വി.എസ് സുനിൽകുമാർ, കളക്ടർ എസ്. ഷാനവാസ്, മേയർ അജിത വിജയൻ തുടങ്ങി പ്രമുഖരുടെ നിര തന്നെ ഉണ്ടാകും. ഗിന്നസ് ബുക്ക് പ്രതിനിധികളും പങ്കെടുക്കും. ചെെനയിൽ നിർമ്മിച്ച 3200 മീറ്റർ കേക്കിനാണ് നിലവിൽ ഗിന്നസ് റെക്കാഡ്.  കേക്ക് നിർമ്മാണത്തിൽ പ്ളാസ്റ്റിക് , തെർമോകോൾ മുതലായവ പൂർണമായി ഒഴിവാക്കും.

 

Leave A Reply